ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവജോത് സിങ് സിദ്ധു?
ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പഞ്ചാബ് മുന്‍ മന്ത്രിയായ നവജോത് സിങ് സിദ്ധുവും. എ.ഐ.സി.സി അധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷം ഡല്‍ഹി പി.സി.സി ഭാരവാഹിയെ പ്രഖ്യാപിക്കാനാണ് സാധ്യത കൂടതല്‍.
പഞ്ചാബിലെ മന്ത്രിയായിരുന്ന സിദ്ധുവിന് പദവി നല്കാന് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അത്തരമൊരു ചര്‍ച്ച നടന്നതായി തനിക്ക് അറിയില്ലെന്ന് ദല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പറഞ്ഞു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പി.സി.സി ഒരു യോഗവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷീലാ ദീക്ഷിത് മരിച്ചതോടെയാണ് ന്യൂഡല്‍ഹിയില്‍ ഭാരവാഹിത്വത്തില്‍ ഒഴിവു വന്നത്. മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് സിദ്ധു പാര്‍ട്ടി വിടുമെന്നും മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."