HOME
DETAILS

ഇന്ന് മണി മുഴങ്ങും പരിസ്ഥിതിയുടെ പാഠപുസ്തകവും തുറക്കുന്നു

  
backup
June 01 2017 | 02:06 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d

ചെറുവത്തൂര്‍: മണ്ണുതൊട്ട്, മരങ്ങള്‍ നട്ട് കുരുന്നു മനസുകളില്‍ ഹരിതാഭയും പരിസ്ഥിതി സ്‌നേഹവും നിറയ്ക്കുന്ന പാഠപുസ്തകം കൂടി പ്രവേശനോത്സവ ദിനത്തില്‍ തുറക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം മുതല്‍ വേനല്‍പ്പച്ച പ്രവര്‍ത്തന പുസ്തകം വരെയായി കുട്ടികളില്‍ പ്രകൃതിസ്‌നേഹം നിറയ്ക്കാന്‍ പദ്ധതികള്‍ ഇക്കുറി ഏറെയുണ്ട്.
സ്‌കൂളുകളില്‍ ഹരിതനയം കഴിഞ്ഞവര്‍ഷം തന്നെ നടപ്പാക്കിയിട്ടുണ്ടെങ്കിലും പാലിക്കാത്തവര്‍ക്ക് നയം കര്‍ശനമാണെന്ന നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കി കഴിഞ്ഞു. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ വീടുകളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. സാമൂഹികവനവത്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ105 കേന്ദ്രങ്ങളിലായി 18 ലക്ഷത്തോളം തൈകളാണ് വിതരണത്തിനായി തയാറായിരിക്കുന്നത്.
പരിസ്ഥിതിസ്‌നേഹം വളര്‍ത്താന്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വേനല്‍പച്ച എന്ന പരിസ്ഥിതി പ്രവര്‍ത്തനപുസ്തകവും തയാറായി. സര്‍വശിക്ഷാ അഭിയാനാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക് ലഭിച്ച എന്റെ മരം, മണ്ണെഴുത്ത് പ്രവര്‍ത്തന പുസ്തകങ്ങളുടെ തുടര്‍ച്ചയാണ് ഇത്.
സ്‌കൂളുകള്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.1100 വിദ്യാലയങ്ങളാണ് ആദ്യഘട്ടത്തില്‍ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മറ്റു വിദ്യാലയങ്ങളില്‍ പിന്നീട് വ്യാപിപ്പിക്കും. പരിസ്ഥിതി ദിനത്തില്‍ മഴക്കൊയ്ത്ത് ഉത്സവത്തിനും തുടക്കമാകും. ജലക്ഷാമം പരിഹരിക്കുന്നതിനും ഭൂഗര്‍ഭ ജലസ്രോതസുകളെ സമ്പുഷ്ടമാക്കുന്നതിനും ഒരു വിദ്യാര്‍ഥി ഒരു മഴക്കുഴി ഒരധ്യാപകന്‍ ഒരു മഴക്കുഴി എന്ന ക്രമത്തില്‍ സ്‌കൂളിലും വീടുകളിലും ഒരുക്കും.
ഒരു മീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുള്ള മഴക്കുഴികള്‍ നിര്‍മിക്കാനാണ് നിര്‍ദേശം. സ്‌കൂളിന്റെ മൂലയിലോ കിണറിനു സമീപമോ കുട്ടികള്‍ കാല്‍തെറ്റി വീഴാത്ത രീതിയിലാകണം മഴക്കുഴികള്‍ നിര്‍മിക്കേണ്ടത്.



ഗ്രീന്‍നയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

  • വിദ്യാലയം പരിസ്ഥിതി സൗഹൃദമാക്കാം
  • ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കാം
  • മഴക്കുഴി നിര്‍മാണം
  • കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കാം
  • ജൈവമാലിന്യങ്ങള്‍, അജൈവ മാലിന്യങ്ങള്‍ എന്നിവ വേര്‍തിരിച്ചു ശേഖരിക്കണം
  • ഭക്ഷണവും കുടിവെള്ളവും പ്ലാസ്റ്റിക് പാത്രങ്ങളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം
  • ഉപയോഗശേഷം വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം
  • ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ ഒഴിവാക്കാം
  • പ്ലാസ്റ്റിക്, പേപ്പര്‍ ഗ്ലാസുകള്‍,പാത്രങ്ങള്‍ ഒഴിവാക്കാം
  • സ്റ്റീല്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍ ഉപയോഗിക്കാം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ കയറി ആക്രമിച്ച കേസില്‍ യുവാവിനെ നാടുകടത്താന്‍ ഉത്തരവിട്ട് കോടതി

uae
  •  8 days ago
No Image

വിപണിയില്‍ നിന്നും സംസ്‌കരിച്ച പെപ്പറോണി ബീഫ് പിന്‍വലിക്കാന്‍ യുഎഇ

uae
  •  8 days ago
No Image

പത്തനംതിട്ട പീഡനം; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

Kerala
  •  8 days ago
No Image

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവ്‌സേന ഉദ്ധവ് വിഭാഗം

National
  •  8 days ago
No Image

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

International
  •  8 days ago
No Image

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41 ലക്ഷം തട്ടി; പ്രതികള്‍ പിടിയില്‍

Kerala
  •  8 days ago
No Image

ബസിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Kerala
  •  8 days ago
No Image

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ തര്‍ക്കം; അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

National
  •  8 days ago
No Image

മെസ്സിയെത്തും ! ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി

Kerala
  •  8 days ago
No Image

പത്തനംതിട്ട പീഡനം: പ്ലസ് ടു വിദ്യാര്‍ഥി ഉള്‍പ്പടെ ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

Kerala
  •  8 days ago