HOME
DETAILS
MAL
മൊബൈല്‍ ടവര്‍ അനുമതി; പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി
backup
October 10 2018 | 06:10 AM
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മുട്ടിക്കലില്‍ ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് അനുമതി നല്കിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ സി.പി.എം അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് ഇറങ്ങി പ്രസിഡന്റിന്റെ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് 14ന് നടത്തുന്ന പ്രത്യേക ഗ്രാമസഭയില്‍ ടവറിന് അനുമതി നല്കിയ പഞ്ചായത്ത് സെക്രട്ടറിയെ പങ്കെടുപ്പിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ റീന ജോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് പരിഗണിച്ചില്ല. ഇതിനേ തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.പ്രതിപക്ഷ നേതാവ് കെ.വി രാജശേഖരന്, റീന ജോസ്,വി.സി ബിനോജ്, റോസി പോള്‍, പ്രസീദ ശശിധരന്, സുജിനി ദാസന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."