പെയ്സ്, ബൊപ്പണ്ണ സഖ്യങ്ങള്‍ രണ്ടാം റൗണ്ടില്‍; സാനിയ സഖ്യം പുറത്ത്
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസില്‍ ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്സ്, രോഹന് ബൊപ്പണ്ണ എന്നിവരുടെ സഖ്യങ്ങള്‍ പുരുഷ ഡബിള്‍സിന്റെ രണ്ടാം റൗണ്ടിലെത്തി. അതേസമയം ഇന്ത്യയുടെ സാനിയ മിര്‍സയുടെ സഖ്യം വനിതാ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറി തോല്‍വി വഴങ്ങി.
പെയ്സും അമേരിക്കയുടെ സ്ക്കോട്ട് ലിപ്സ്കിയും ചേര്‍ന്ന സഖ്യം ആദ്യ റൗണ്ടില്‍ മോല്‍ഡോവയുടെ രെഡു ആല്ബോടും ദക്ഷിണ കൊറിയയുടെ ചുങ് ഹ്യാനും ചേര്‍ന്ന സഖ്യത്തെ പരാജയപ്പെടുത്തി. സ്കോര്‍: 7-6 (7-5), 4-6, 6-2. ബൊപ്പണ്ണയും ഉറുഗ്വെയുടെ ക്യുവാസും ചേര്‍ന്ന സഖ്യം 6-1, 6-1 എന്ന സ്കോറിന് ബോര്ഗ്യു- മാത്യു സഖ്യത്തെ വീഴ്ത്തി.
സാനിയയും കസാഖിസ്ഥാന്റെ യാരസ്ലോവ ഷെവ്ഡോവയും ചേര്‍ന്ന സഖ്യത്തെ ആസ്ത്രേലിയയുടെ ഡാരിയ ഗവ്രിലോവയും റഷ്യയുടെ അനസ്താസിയ പാവ്ല്യുചെങ്കോവയും ചേര്‍ന്ന സഖ്യം അട്ടിമറിക്കുകയായിരുന്നു. സ്കോര്‍: 7-6 (7-5), 1-6, 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."