HOME
DETAILS
MAL
സബര്‍മതി സ്ഫോടന കേസ്: ഗുല്‍സാര്‍ അഹമ്മദിന്റെ ജയില്‍ മോചനം നീളുന്നു
backup
June 01 2017 | 03:06 AM
ന്യൂഡല്‍ഹി: 2000ലെ സബര്‍മതി എക്സ്പ്രസ് സ്ഫോടനക്കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വിചാരണക്കോടതി വെറുതെവിട്ടെങ്കിലും അലിഗഡ് മുസ്്ലിം സര്‍വകലാശാലയിലെ മുന്‍ ഗവേഷണ വിദ്യാര്‍ഥി ഗുല്‍സാര്‍ അഹമ്മദ് വാനിയുടെ ജയില്‍ മോചനം നീളുന്നു.
കേസില്‍ 16 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് ഗുല്‍സാറിനെ നിരപരാധിയാണെന്ന് കണ്ടെത്തി ഉത്തര്‍പ്രദേശിലെ ബാരബങ്കി വിചാരണക്കോടതി വെറുതെവിട്ടത്. വിചാരണക്കോടതി വിധി വന്നിട്ട് ഇന്നേക്ക് 12 ദിവസമായി.
ലഖ്നൗവിലെയും നാഗ്പൂരിലെയും ജയില്‍ അധികൃതരുടെ അലംഭാവമാണ് ജയില്‍മോചനത്തിന് തടസമാകുന്നതെന്നാണ് വിവരം. ലഖ്നൗ ജയിലിലാണ് ഗുല്‍സാര്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."