പ്രവാസിവോട്ടിന് അപേക്ഷിക്കാന്‍ കെ.എം.സി.സി അവസരമൊരുക്കുന്നു
മനാമ: പ്രവാസി വോട്ടിന് അപേക്ഷ സമര്‍പ്പിക്കാന്‍ പ്രവാസികള്‍ക്ക് അവസരമൊരുക്കുമെന്ന് ബഹ്‌റൈനില്‍ കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ മനാമയിലെ കെ.എം.സി.സി കേന്ദ്ര ആസ്ഥാനത്ത് വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇതിനായി സൗകര്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒക്ടോ.12ന് വെള്ളിയാഴ്ച സി.എച്ച് അനുസ്മരണ സമ്മേളനം നടക്കുന്ന മനാമ സാന്റോക് ഹോട്ടല്‍ പരിസരത്ത് പ്രവാസി വോട്ട് ചേര്‍ക്കാനുള്ള പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസി വോട്ടിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 15 ആണ്. കേവലം കുറച്ചു ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നതിനാല്‍ ഇതുവരെയും പേര് ചേര്‍ത്തിയിട്ടില്ലാത്ത മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു.
പാസ്‌പോര്‍ട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, വോട്ടര്‍ ഐഡി കാര്‍ഡ് കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്റെ ഐഡി കാര്‍ഡ്, ബഹ്‌റൈനില്‍ താമസിക്കുന്ന റൂം അഡ്രസ്സ് എന്നിവ സഹിതം പൊതുസമ്മേളന നഗരിയില്‍ പ്രത്യേക സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലോ കെ.എം.സി.സി ഓഫിസിലോ എത്തിക്കുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3988 1099, 3324 4066,+973 3984 1984 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."