HOME
DETAILS
MAL
കമ്പിളി ശലഭത്തെ കണ്ടെത്തി
backup
July 31 2016 | 23:07 PM
വടക്കാഞ്ചേരി: അത്യപൂര്‍വവും അതിവേഗം വംശനാശം വന്ന് കൊണ്ടിരിക്കുന്നതുമായ കമ്പിളി ശലഭത്തെ വടക്കാഞ്ചേരിയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംസ്ഥാനപാതയോട് ചേര്‍ന്ന് പൊന്തക്കാടിലാണ് കമ്പിളി പുതപ്പിന്റെ രൂപ സാദൃശ്യമുള്ള മഞ്ഞ നിറത്തിലുള്ള ശലഭത്തെ കണ്ടെത്തിയത്.
ലോകത്താകമാനം ഈ ശലഭങ്ങളെ കണ്ടു വരുന്നുണ്ടെങ്കിലും വളരെ കുറവാണ് ഇവ. പട്ടു പോലെയുള്ള മഞ്ഞയില്‍ കറുപ്പ് വര ഇവയുടെ മനോഹാരിത വര്‍ധിപ്പിപ്പിക്കുന്നു. ശരീരത്തില്‍ നാല് ചെറിയ വട്ടങ്ങള്‍ പെട്ടെന്ന് കണ്ടാല്‍ ചിത്ര പണിയാണന്നേ തോന്നൂ.
ഈ വട്ടങ്ങളിലെല്ലാം ലെന്‍സ് പിടിപ്പിച്ച പ്രതീതിയാണ്. ഇതിലൂടെ നോക്കിയാല്‍ മറു വശത്തെ സാധനങ്ങള്‍ വലുതായി കാണാമെന്നതും പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."