HOME
DETAILS

സ്‌കൂളുകളില്‍ പ്രവേശനോത്സവം; ഒന്നാം ക്ലാസിലെത്തിയത് മൂന്നര ലക്ഷം കുട്ടികള്‍

  
backup
June 01, 2017 | 5:55 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b5%8b%e0%b4%a4

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരം ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും പങ്കെടുത്തു. മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചത്.

[caption id="attachment_341889" align="aligncenter" width="600"] മുണ്ടംപറമ്പ് AMLPS[/caption]

 

ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ പുതുതായി വരുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കഥ പറഞ്ഞും ക്ലാസെടുത്തുമാണ് എതിരേറ്റത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് തുടക്കം കുറിച്ചതിനുശേഷമുള്ള ആദ്യത്തെ പ്രവേശനോത്സവമാണ് ഇന്ന് നടക്കുന്നത്. സംസ്ഥാനത്തെ 12,000 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും പുതിയ അധ്യയനവര്‍ഷത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവമാണ് നടക്കുന്നത്.

[caption id="attachment_341888" align="aligncenter" width="600"] കൂലേരി ജി എൽ പി സ്കൂളിൽ നടന്ന പ്രവേശനോൽസവത്തിൽ നിന്ന്[/caption]

 

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 34 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് അക്ഷര മുറ്റത്ത് എത്തുന്നത്. ഹയര്‍ സെക്കന്‍ഡറി കൂടി ചേര്‍ത്താല്‍ 43 ലക്ഷമാകും.

സ്‌കൂളുകള്‍ മിക്കതും ഹൈടെക് ആയികഴിഞ്ഞു. ശേഷിക്കുന്ന സ്‌കൂളുകളില്‍ കംപ്യൂട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു.

[caption id="attachment_341887" align="aligncenter" width="600"] കോങ്ങാട് യു.പി സ്കൂളിലെ പ്രവേശനോത്സവത്തില്‍ നിന്നും[/caption]

 

എല്ലാ വിദ്യാലയങ്ങളിലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതിനു പൊതുവിദ്യാഭ്യാസവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

[caption id="attachment_341890" align="aligncenter" width="600"] കോങ്ങാട് യു.പി സ്കൂളിലെ പ്രവേശനോത്സവത്തില്‍ നിന്നും[/caption]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  6 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  6 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  6 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  6 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  6 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  6 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  6 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  6 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  6 days ago