സഊദിയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് ഫാനൂസ് ലൈറ്റ്
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫാനൂസ് ലൈറ്റ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. സഊദി അറേബ്യയിലെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റാണ് റമദാനെ വരവേല്‍ക്കാന്‍ കൂറ്റന്‍ ഫാനൂസ് ലൈറ്റ് സ്ഥാപിച്ചത്. അറേബ്യന്‍ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ പുനരാവിഷ്‌കരിച്ചാണ് റമസാന്‍ ഫാനൂസ് ലൈറ്റ് മിഴി തുറന്നത്.
സ്റ്റീല്‍ ഫ്രൈമുകളില്‍ ഫഌ്‌സ് പതിച്ച് വര്‍ണ ദീപങ്ങള്‍ അലങ്കരിച്ചാണ് ഫാനൂസ് നിര്‍മിച്ചിട്ടുളളത്. അഞ്ച് മീറ്റര്‍ ഉയരവും രണ്ടര മീറ്റര്‍ വീതിയുമുളള ഫാനൂസ് ലൈറ്റിന് ആറു മുഖങ്ങളാണുളളത്. നാല് ക്വിന്റല്‍ ഭാരവുമുണ്ട്. അറേബ്യന്‍ ചിത്രകല ആലേഖനം ചെയ്ത് ഫാനൂസ് രൂപകല്‍പ്പന ചെയ്തത് മലയാളിയായ ജാഫര്‍ ആണ്. ദാന അല്‍ ഗദാന കമ്പനിയിലെ ഉദയകുമാറിന്റെ നേതൃത്വത്തിലാണ് ഫാനൂസ് നിര്‍മ്മിച്ചത്.
ഫാനൂസ് എന്നാല്‍ ലോകത്തിന്റെ പ്രകാശം എന്നാണ് അര്‍ഥം. പ്രതീക്ഷയുടെ അടയാളമായും ഫാനൂസ് പൗരാണിക അറബ് സംസ്‌കാരത്തില്‍ ഉപയോഗിച്ചു വരുന്നു. ഈജിപ്തിലാണ് ഫാനൂസ് ആദ്യമായി പ്രചാരത്തില്‍ ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്. 10 മീറ്റര്‍ ഉയരമുളള ലോകത്തെ ഏറ്റവും വലിയ ഫാനൂസ് നേരത്തെ ഫലസ്തീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജിദ്ദയില്‍ മൂന്നര മീറ്റര്‍ ഉയരമുളള ഫാനൂസും നേരത്തെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."