HOME
DETAILS

പ്രളയം: കേന്ദ്ര നടപടി സംബന്ധിച്ച് സംയുക്ത സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

  
backup
October 10, 2018 | 6:49 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%ac

 

കൊച്ചി: കേരളത്തിലെ പ്രളയ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് സംയുക്ത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര ദുരന്ത നിവാരണ സമിതിയുടെ സെപ്റ്റംബര്‍ മാസത്തിലെ യോഗത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയി, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു.
പ്രളയ മേഖലയില്‍ വിവര ശേഖരണം നടത്താന്‍ സംസ്ഥാന ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങളും മറ്റും സംബന്ധിച്ച നിയമ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രളയ ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം, പുനരധിവാസം, നാശനഷ്ടം കണക്കാക്കല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുള്‍പ്പെടെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹെക്കോടതി ഉത്തരവ്.
കേസ് 24ന് വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയി, യുവാവ് ദേഷ്യം തീർത്തത് ഇരട്ടകളായ പിഞ്ചുകുഞ്ഞുങ്ങളോട്; കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് കീഴടങ്ങി

crime
  •  7 days ago
No Image

എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്

National
  •  7 days ago
No Image

പിച്ചിൽ അതിക്രമിച്ച് കടന്നതിന് ജയിലിലായ മലയാളി ആരാധകൻ, വൈറൽ സെൽഫിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പറയാൻ ജോവോ ഫെലിക്സിനോട് ആവശ്യപ്പെട്ടതെന്തെന്ന് വെളിപ്പെടുത്തി

Cricket
  •  7 days ago
No Image

ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

National
  •  7 days ago
No Image

ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ അറസ്റ്റിൽ

crime
  •  7 days ago
No Image

വെള്ളപ്പൊക്കവും വരൾച്ചയും ഇനി മുൻകൂട്ടി അറിയാം: ദുരന്തനിവാരണത്തിന് ജെമിനി എഐയുമായി ഗൂഗിൾ

Tech
  •  7 days ago
No Image

ഏകദിന ക്രിക്കറ്റിലെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാൻ; തകർത്തത് ധോണിയുടെ റെക്കോർഡ്

Cricket
  •  7 days ago
No Image

മോദി യുദ്ധക്കുറ്റവാളി തന്നെ; നെതന്യാഹുവുമായി താരതമ്യം ചെയ്‌ത പരാമർശത്തെ ന്യായീകരിച്ച് മംദാനി

International
  •  7 days ago
No Image

അപ്പൻഡിസൈറ്റിസ് വേദനയ്ക്കിടയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  7 days ago
No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  7 days ago