പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതിക്ക് തുടക്കമായി
കല്പറ്റ: പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ സംഭവിച്ചതുമായ പള്ളികളും മദ്റസകളും പുനഃസ്ഥാപിക്കുന്നതിനുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി താമരശ്ശേരിയിലെ കരിഞ്ചോല മലയിലും വയനാട് ജില്ലയിലെ പൊഴുതന, പിണങ്ങോട്, പനമരം എന്നിവിടങ്ങളിലും നിര്‍മിക്കുന്ന വീടുകളുടെ കുറ്റിയടിക്കല്‍ കര്‍മം നടന്നു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ലഭ്യമായ സ്ഥലങ്ങളിലാണ് ഒന്നാം ഘട്ടമായി വീടുകള്‍ നിര്‍മിക്കുന്നത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് നാലിടങ്ങളിലും വീടുകളുടെ കുറ്റിയടിക്കല്‍ കര്‍മം നടത്തി. കെ.ടി ഹംസ മുസ്ലിയാര്, ഉമര്‍ ഫൈസി മുക്കം, കാളാവ് സൈതലവി മുസ്ലിയാര്, എം.സി മായിന്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, പുത്തനഴി മൊയ്തീന് ഫൈസി, വി.കെ കുഞ്ഞമ്മദ് ഹാജി ബഹ്റൈന്‍, നാസര്‍ ഫൈസി കൂടത്തായി, എസ് മുഹമ്മദ് ദാരിമി, ഇബ്രാഹീം ഫൈസി പേരാല്‍, എന്‍ അബ്ദുല്ല മുസ്ലിയാര്, കെ അബ്ദുല്‍ ബാരി ബാഖവി, വി.ഒ.ടി റഹീം ഹാജി, കാഞ്ഞായി ഉസ്മാന്, ബാവ ജീറാനി, അശ്റഫ് ഫൈസി പനമരം, കെ അബ്ദുറഹ്മാന് മാസ്റ്റര്‍, ആലിഹാജി പൂനൂര്, കെ.എ നാസര്‍ മൗലവി, മൊയ്തീന് കുട്ടി യമാനി, പനന്തറ മുഹമ്മദ് വെങ്ങപ്പള്ളി, കാസിം ദാരിമി, അലി യമാനി,നിസാര്‍ കട്ടിപ്പാറ, മുനീര്‍ ഹെബ്ബാള്‍, ഹാരിസ് കൊല്ലത്തി ബാംഗ്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."