എസ്.ഡി.പി.ഐ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയെന്ന് എ.എ റഹീം
കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ- കോണ്‍ഗ്രസ് കൂട്ട്‌കെട്ട് ജനങ്ങള്‍ കണ്ടതാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫ് ഭരണകാലത്ത് എസ്.ഡി.പി.ഐക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ യു.ഡി.എഫ് പിന്‍വലിച്ചു. സ്വന്തം പ്രവര്‍ത്തകരെ കൊന്നിട്ടും മുല്ലപ്പള്ളി എസ്.ഡി.പി.ഐയുടെ പേര് പറയാന്‍ മടിക്കുകയാണ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ സംസ്ഥാന ഹര്‍ത്താലുകളും ജില്ലാ ഹര്‍ത്താലുകളും നടത്തിയിരുന്നവര്‍ ഇപ്പോള്‍ അതൊന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്. രമേശ് ചെന്നിത്തല എന്തുകൊണ്ട് ചാവക്കാട് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ഇതേ നിലപാടാണോ എന്ന് വ്യക്തമാക്കണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന സമയത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഏതെല്ലാം തരത്തില്‍ സഹായിച്ചു എന്ന് വ്യക്തമാക്കണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
കെ. പ്രേം കുമാര്‍, ഗ്രീഷ്മ അജയ് ഘോഷ്, ജെയ്ക് സി തോമസ് എന്നിവരും വാര്‍ത്താ സമ്മേളനത്തിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."