വാണിമേല്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് കഞ്ചാവ് മാഫിയയുമായും ബന്ധം
നാദാപുരം: വാണിമേല്‍ പുതുക്കയത്ത് മാതാവിന്റെ സഹായത്തോടെ പതിനാലുകാരിയെ പെണ്‍ വാണിഭത്തിന് ഉപയോഗിച്ച കേസിലെ മുഖ്യപ്രതി റഫീക്ക് കഞ്ചാവ് മാഫിയ സംഘത്തിലെ മുഖ്യ കണ്ണി. നാദാപുരം മേഖലയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ റഫീക്കിനെ വയനാട് എസ്.പി കറുപ്പ് സാമിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയിരുന്നു.
കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിനിടെയാണ് മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചത്. കേസില്‍ പൊലിസ് തിരയുന്നതിനിടെ റഫീക്ക് ഗള്‍ഫിലേക്ക് കടന്നതായി സൂചനയുണ്ട്. റഫീക്ക് സഞ്ചരിക്കുന്ന വാഹനങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ ഉണ്ടാകാറുണ്ട്.
പൊലിസ് പരിശോധനയില്‍ രക്ഷപെടാനാണ് സ്ത്രീകളെ കൂടെ കൂട്ടാറുള്ളത്. ഒരു മാസം മുന്‍പാണ് വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേര്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. കേസില്‍ വളയം പൊലിസ് എടച്ചേരി സ്വദേശിയായ മീത്തലെ പറമ്പത്ത് നൗഫല്‍ (36), കൈവേലി മുള്ളമ്പത്ത് പൊടിക്കളത്തില്‍ റഫീക്ക് (32) കുട്ടിയുടെ മാതാവ് വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ നജ്മ(34)ക്കെതിരേയും പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
നജ്മയെ നാദാപുരം പൊലിസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടയിലാണ് നേരത്തെ പ്രതിപ്പട്ടികയില്‍ ഇല്ലാതിരുന്ന വാണിമേല്‍ നിടും പറമ്പ് സ്വദേശി മരുതേരിക്കണ്ടിയില്‍ അഫ്‌സലിനെ (28) നാദാപുരം ഡിവൈ. എസ്. പി യുടെ സ്വ്കാഡ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."