പന്തീരാങ്കാവ് ഹൈസ്കൂള്കുന്നില് ജപ്പാന് പ്രളയം
ഒളവണ്ണ: ജപ്പാന് കുടിവെള്ള പദ്ധതി (ജൈക്ക)യുടെ പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്ത് പ്രളയം. ജൈക്ക പദ്ധതിക്കു വേണ്ടി പന്തീരാങ്കാവ് ഹൈസ്കൂളിനു സമീപം കുന്നില്‍ നിര്‍മിച്ച 30 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കിന്റെ പൈപ്പിലുണ്ടായ ചോര്‍ച്ചയാണു പ്രദേശത്തെ വെള്ളത്തില്‍ മുക്കിയത്.
നാലു ദിവസത്തോളമായി തല്‍സ്ഥിതി തുടരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കുന്നിന് ചെരുവിലെ മിക്ക വീടുകളിലെയും കിണറുകള്‍ നിറഞ്ഞ നിലയിലാണ്.
ഉയര്‍ന്ന സ്ഥലത്തു നിന്ന് താഴ്ഭാഗത്തേക്ക് ശക്തമായ കുത്തൊഴുക്കുള്ളതിനാല്‍ വീടുകളിലെ സെപ്റ്റിക് ടാങ്കുകളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. വീടിന്റെ ചുറ്റുമതില്‍ വീഴുമെന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
ജൈക്ക അധികൃതരോട് എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി അറിയിച്ചു. പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ ഒളവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."