ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക അയല്‍ക്കൂട്ടം രൂപീകരിച്ചു
കോഴിക്കോട്: സംസ്ഥാന കുടുബശ്രീ മിഷന് ആവിഷ്കരിച്ച ദിശ കാംപയിനിന്റെ ഭാഗമായി കുടുബശ്രീ സി.ഡി.എസിനു കീഴില്‍ കോര്‍പറേഷനില്‍ ഭിന്നലിംഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടം രൂപീകരിച്ചു.
കേരളത്തിലെ മൂന്നാമത്തെ പ്രത്യേക അയല്‍ക്കൂട്ടമാണ് കോഴിക്കോട് കുടുബശ്രീ ഹാളില്‍ രൂപീകരിച്ചത്. മുന്‍പ് കൊച്ചിയിലും മലപ്പുറത്തുമാണ് ഭിന്നലിംഗക്കാര്‍ക്ക് അയല്‍ക്കൂട്ടം രൂപീകരിച്ചിട്ടുള്ളത്.
സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.പി ഷീജ അധ്യക്ഷയായ യോഗത്തില്‍ നഗരസഭാ ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ അനിതാ രാജന് ട്രന്സ്ജെന്റര് അയല്‍ക്കൂട്ട രൂപീകരണത്തിനുള്ള അഫിലിയേഷന് ഫോറം നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
എം.വി റംസി സ്വാഗതവും കെ. ബീന നന്ദിയും പറഞ്ഞു.കെ.വി ബാബുരാജ് (ആരോഗ്യ സ്ഥിരം സമിതി ചെയര്മാന്), എം.എം പത്മാവതി (മുന്‍ മേയര്‍), പി,വി ഗിരീഷ് കുമാര്‍, ബാബു ജോര്‍ജ്ജ്, സി.കെ നാസര്‍, കെ. രജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."