HOME
DETAILS

പുസ്തകമുണ്ട്; ആര് പഠിപ്പിക്കും?

  
backup
June 01 2017 | 21:06 PM

%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa





കോഴിക്കോട്: പഠനം തുടങ്ങിയിട്ടും ജില്ലയിലെ പല സ്‌കൂളുകളിലും താല്‍ക്കാലിക അധ്യാപകരുടെ നിയമനം പൂര്‍ത്തിയായില്ല.
ഇന്നലെ പുതിയ അധ്യയന വര്‍ഷത്തിന് ആദ്യ ബെല്ല് മുഴങ്ങിയെങ്കിലും പല വിഷയങ്ങളും പഠിപ്പിക്കാന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരില്ലാത്ത സ്ഥിതിയാണുള്ളത്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പു തന്നെ ഗസ്റ്റ് അധ്യാപകരുടെ നിയമനം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതു പാലിക്കാന്‍ പല സ്‌കൂള്‍ അധികൃതര്‍ക്കുമായിട്ടില്ല.
പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാര്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴാണ് ഗസ്റ്റ് അധ്യാപക നിയമനം പാതിവഴിയില്‍ നില്‍ക്കുന്നത്. ഇതു വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
 സ്ഥിരം അധ്യാപകരില്ലാത്ത വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അഭിമുഖം നടത്തിയാണ് താല്‍ക്കാലിക അധ്യാപകരെ നിയമിക്കാറുള്ളത്.
ഒരു വര്‍ഷത്തേക്കാണ് നിയമനം. മെയ് മാസത്തില്‍ തന്നെ അഭിമുഖം നടത്തി ജൂണ്‍ ഒന്നു മുതല്‍ തന്നെ ജോലിയാരംഭിക്കുന്ന വിധത്തില്‍ നിയമനം നടത്തുകയാണ് പതിവ്.
മിക്ക സ്‌കൂള്‍ അധികൃതരും ഇത്തരത്തില്‍ നിയമനം നടത്തിയെങ്കിലും ഏതാനും സ്‌കൂളുകള്‍ മെല്ലെപ്പോക്ക് നിലപാട് തുടരുകയാണ്. താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ സ്‌കൂള്‍ ആരംഭിക്കുമ്പോള്‍ തന്നെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസെടുക്കാനുള്ള അധ്യാപകരെ ഉറപ്പുവരുത്തണമെന്നും ഇതിനായി ആവശ്യമുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണമെന്നും നിര്‍ദേശം നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഗസ്റ്റ് അധ്യാപകരെ നിയമിക്കാത്ത സ്‌കൂളുകളില്‍ ഉടന്‍ നിയമനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago