HOME
DETAILS

ഫ്രണ്ട്ഷിപ്‌ഡേയില്‍ കാംബ്ലിക്കൊപ്പം സച്ചിന്‍

  
backup
August 03 2019 | 20:08 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a1%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%82

 

 


ന്യൂഡല്‍ഹി: ഫ്രണ്ട്ഷിപ്പ് ഡേയില്‍ വിനോദ് കാംബ്ലിക്കൊപ്പമുള്ള സൗഹൃദത്തിന്റെ നാളുകള്‍ ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സ്‌കൂള്‍ സമയത്ത് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ഫ്രണ്ട്ഷിപ്പ് ഡേയില്‍ സച്ചിന്‍ വിനോദ് കാംബ്ലിയുമൊത്തുള്ള ദിനങ്ങള്‍ ഓര്‍ത്തെടുത്തത്.
നമ്മുടെ സ്‌കൂള്‍ കാലത്തെ ഫോട്ടോ കിട്ടി. ഓര്‍മകള്‍ പിറകിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നെന്നും കാംബ്ലിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് സച്ചില്‍ ട്വിറ്ററില്‍ കുറിച്ചു. ഇരുവരുടെയും കുട്ടിക്കാലത്ത് രമകാന്ത് അച്ചരേക്കര്‍ക്കൊപ്പം ഒരുമിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഈ ചിത്രം നമ്മുടെ ഓര്‍മകളെ പിറകോട്ട് കൊണ്ട് പോകുന്നു. നിനക്ക് ഓര്‍മയുണ്ടോ ആ ദിവസം. നമ്മള്‍ ബാറ്റ് ചെയ്യുമ്പോള്‍ ഗ്രൗണ്ടില്‍ ഒരു പട്ടം വീണിരുന്നു. അതെടുത്ത് ഞാന്‍ പറത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ചരേക്കര്‍ സര്‍ എന്റെ അടുത്തേക്ക് വരുന്നത് കണ്ടിട്ടും നീ എന്നോട് പറയാതിരുന്നില്ലേ. കാംബ്ലി സച്ചിന്റെ ട്വീറ്റിന് മറുപടിയായി കുറിച്ചു. ഇവിടെ നിന്നായിരുന്നു ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ലോകക്രിക്കറ്ററിലേക്കുള്ള വളര്‍ച്ച. ടെസ്റ്റില്‍ 15921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സും സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ 100 സെഞ്ചുറി സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡും സച്ചിന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഈ നേട്ടങ്ങളെല്ലാം അച്ചരേക്കറുടെ കളരിയില്‍നിന്ന് വന്നതിന് ശേഷമായിരുന്നു സച്ചിന്‍ നേടിയെടുത്തത്. 16 മത്തെ വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സാന്നിധ്യം അറിയിക്കാനും സച്ചിന് കഴിഞ്ഞു. 34347 റണ്‍സ് സച്ചിന്‍ ഇതുവരെ ക്രിക്കറ്റില്‍നിന്ന് നേടിയിട്ടുണ്ട്. 1988-89 സീസണില്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ സച്ചില്‍ 15 മത്തെ വയസില്‍ സെഞ്ചുറിയും കണ്ടെത്തി. ഇതേ ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററാകാനും സച്ചിന് സാധിച്ചു. രഞ്ജിയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1989ല്‍ ഇന്ത്യന്‍ ടീമിന്റെ പാകിസ്താന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം നേടാനും സച്ചിന് സാധിച്ചു. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ 2011 ല്‍ ലോകകപ്പ് ക്രിക്കറ്റില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാനും ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കഴിഞ്ഞു. 2012ലായിരുന്നു സച്ചിന്‍ ഏകദിനത്തില്‍നിന്ന് വിരമിച്ചത്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം. അതേസമയം കാംബ്ലി ഇന്ത്യക്കായി 104 ഏകദിനത്തില്‍ നിന്നായി 2477 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. 17 ടെസ്റ്റുകളില്‍നിന്നായി 1084 റണ്‍സും വിനോദ് കാംബ്ലി നേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  32 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago