HOME
DETAILS
MAL
അങ്ങാടിപ്പുറത്തു നാലു ദിവസമായി കുടിവെള്ളമില്ല
backup
August 01 2016 | 01:08 AM
അങ്ങാടിപ്പുറം: പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കുടിവെള്ളം നിലച്ചിട്ടു നാലു ദിവസങ്ങളായി. അങ്ങാടിപ്പുറം, വൈലോങ്ങര, പുത്തനങ്ങാടി, ആശാരിപ്പടി, പരിയാപുരം എന്നീ ഭാഗങ്ങളിലാണു കുടിവെള്ളമില്ലാതെ ജനം ബുദ്ധിമുട്ടുന്നത്.
മിക്ക പ്രദേശങ്ങളിലും കുടിവെള്ളത്തിനു പൈപ്പ് ലൈനുകളെയാണു കൂടുതലായും ആശ്രയിക്കുന്നവരാണ്.
വേനല്‍ക്കാലത്തും ഈ ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. കട്ടുപ്പാറ ജലസേചന പദ്ധതി വഴി എത്തുന്ന കുടിവെള്ളം ചിരട്ടാമലയിലെ പമ്പ് ഹൗസില്‍ വന്നു ചേരുന്നു. ഇവിടെ നിന്നാണു മറ്റു ഭാഗങ്ങളിലേക്കെല്ലാം കുടിവെള്ളമെത്തുന്നത്. എന്നാല്‍ കഴിഞ്ഞ വേനലില്‍ ഇവിടുത്തെ മോട്ടോര്‍ തകരാര്‍ മൂലം ആഴ്ചകളോളം ശുദ്ധജല വിതരണം മുടങ്ങിയതു ജനരോഷത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."