അക്ഷരമുറ്റത്ത് വര്‍ണാഭമായി പ്രവേശനോത്സവം
കൊണ്ടോട്ടി:മഴമാറി നിന്ന പകലില്‍ കളിചിരിയുമായി അക്ഷരമുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് മുന്നില്‍ അധ്യാപകനായി എം.എല്‍.എ. അക്ഷരത്തൊപ്പിയണിഞ്ഞ് ക്ലാസിലേക്ക് കടന്നുവന്ന കുരുന്നുകള്‍ എം.എല്‍.എയോടൊപ്പം ചേര്‍ന്ന് കൂട്ടുചിത്രം വരച്ച് വിദ്യാലയ പ്രവേശനം മധുരമുളള ഓര്‍മയാക്കി.കൊണ്ടോട്ടി മണ്ഡലം പ്രവേശനോത്സത്തിന്റെ ഉദ്ഘാടനത്തിന് മേലങ്ങാടി ജി.എം.എല്‍.പി സ്‌കൂളിലെത്തിയ സ്ഥലം എം.എല്‍.എ ടി.വി ഇബ്രാഹീം ആണ് പഴയ അധ്യാപകന്റെ റോള്‍ സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ വീണ്ടും എടുത്തണിഞ്ഞത്.
നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി അധ്യക്ഷനായി.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസ കൂനയില്‍ യൂനിഫോം വിതരണം, സ്ഥിരംസമിതി അധ്യക്ഷന്‍ പി. അഹമ്മദ് കബീര്‍ പാഠപുസ്തക വിതരണം, കൗണ്‍സിലര്‍ ഇ.എം റഷീദ് സി.ആര്‍.സി വര്‍ക്ക് ബുക്ക് വിതരണം,എ.ഇ.ഒ കെ. ആശിഷ് കൈപുസ്തകത്തിന്റെ പഠനക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.
കൗണ്‍സിലര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റി കെ. സലീമുദ്ദീന്‍, പ്രധാനാധ്യാപിക സി.ഡി. ഉഷക്കുട്ടി, ജനപ്രതിനിധികള്‍ സംസാരിച്ചു.
കൊണ്ടോട്ടി: കൊട്ടുക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം നഗരസഭാ കൗണ്‍സിലര്‍ ശാഹിദ കോയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ മുസക്കുട്ടി അധ്യക്ഷനായി.
മൊറയൂര്‍: വി.എച്ച്.എം.എച്ച്.എസ് സ്‌കൂളിലെ പ്രവേശനോത്സവം എസ്.ഐ സാബു ഉദ്ഘാടനം ചെയ്തു. നവാഗതര്‍ക്കുള്ള പഠനോപകരണ കിറ്റ്, സൗജന്യ യൂനിഫോം എന്നിവ പി.ടി.എ പ്രസിഡന്റ് ഷരീഫ് വിതരണ ചെയ്തു. ഹസന്‍ ബഷീര്‍ അധ്യക്ഷനായി. എസ്. സൂരജ്, ബാബു, അനൂപ്, ഡി. ശ്രീകാന്ത് സംസാരിച്ചു.
കൊണ്ടോട്ടി:തറയിട്ടാല്‍ എം.എം.എല്‍.പി സ്‌കൂളില്‍ പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍ അധ്യക്ഷനായി.സി.അബ്ദുസ്സമദ്,സരസ്വതി ടീച്ചര്‍,യു.അഹമ്മദ്ഹാജി,എം.യൂസുഫ് സംസാരിച്ചു.
കിഴിശ്ശേരി: ചുള്ളിക്കോട് ജി.എച്ച്.എസ് സ്‌കൂളിലെ പ്രവേശനോത്സവം പി.കെ അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുല്‍ റഷീദ് അധ്യക്ഷനായി. പാഠപുസ്തകം, യൂനിഫോം എന്നിവ പ്രഥമാധ്യാപകന്‍ ചന്ദ്രസേനന്‍ നിര്‍വഹിച്ചു. എല്‍.എസ്.എസ് നേടിയവര്‍ക്ക് ഉപഹാരംനല്‍കി.
പുളിക്കല്‍ പഞ്ചായത്തില്‍ മുട്ടയൂര്‍ എ.എം.എല്‍.പി.എസില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുല്‍ വഹാബും ഉദ്ഘാടനം ചെയ്തു.
ചെറുകാവ് പഞ്ചായത്തില്‍ കണ്ണംവെട്ടിക്കാവ് എ.എം.യു.പി.എസില്‍ പ്രസിഡന്റ് ഷെജിനി ഉണ്ണിയും വാഴക്കാട് പഞ്ചായത്തില്‍ വാഴക്കാട് ജി.എം.യു.പി.എസില്‍ പ്രസിഡന്റ് എം. ഹാജറുമ്മയും ഉദ്ഘാടനം ചെയ്തു.
കിഴിശ്ശേരി: കുഴിമണ്ണ പഞ്ചായത്ത്തല പ്രവേശനോത്സവം കുഴിമണ്ണ കുഴിയംപറമ്പ് ഗവ.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാവ വിസപ്പടി അധ്യക്ഷനായി. കുഴിമണ്ണ പഞ്ചായത്ത് അംഗം പുളിക്കല്‍ മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ സക്കീന ബാവ, ബി.ആര്‍.സി ട്രെയിനര്‍ അബ്ദുല്ല മാസ്റ്റര്‍, റസാഖ് ഹാജി, ഹെഡ്മാസ്റ്റര്‍ ജോണി തോമസ്, കുഞ്ഞാലി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കിഴിശ്ശേരി ജി.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം കുഴിമണ്ണ പഞ്ചായത്ത് അംഗം പുളിക്കല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. അഹമ്മദ് മാസ്റ്റര്‍, പി. സക്കീര്‍, പുളിക്കല്‍ സൈതലവി, എ. മനോജ്, ടി.എം മുഹമ്മദ്, യു. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
മുണ്ടംപറമ്പ് എ.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം ജൈസല്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ അബ്ദുറഹ്മാന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം പി.ഷഹ്‌ന ടീച്ചര്‍ വായിച്ചു. കെ.ടി സുരേഷ്, അഫ്താബ്, എം.കെ രായീന്‍, പി. പ്രദീപ് രാജ്, പി. ഷൈനി ടീച്ചര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അന്‍വര്‍ഹുദവി അധ്യക്ഷനായി. ശമീര്‍ഫൈസി ഒടമല, ടി.സലീം, എം.അബ്ദുസലാം, അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എടവണ്ണപ്പാറ: ചീക്കോട് പഞ്ചായത്ത്തല പ്രവേശനോത്സവം ഓമാനൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ഹെഡ് മാസ്റ്റര്‍ എം.പി അലവിക്കുട്ടി, കെ.പി ബഷീര്‍, മുജീബ് മാസ്റ്റര്‍ സംസാരിച്ചു.
എടവണ്ണപ്പാറ: വാഴക്കാട് ലൗഷോര്‍ സ്‌പെഷല്‍ സ്‌കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എ.കരീം അധ്യക്ഷനായി. വാഴക്കാട് എസ്.ഐ വിജയരാജന്‍ മുഖ്യാതിഥിയായി. ജില്ലാ ലീഗല്‍ സൊസൈറ്റി വളണ്ടിയര്‍ അല്‍ ജമാല്‍ അബ്ദുനാസര്‍, ഉസൈന്‍ഹാജി, ഗോപാലന്‍ മാസ്റ്റര്‍, പ്രധാനധ്യാപിക ലിസി മാത്യൂ, മുഹമ്മദ് ആറ്റശേരി സംസാരിച്ചു.
മലപ്പുറം: മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാപ്രവേശനോത്സവം ഈസ്റ്റ് കോഡൂര്‍ കുട്ടശ്ശേരിക്കുളമ്പ ജി.എം.എല്‍.പി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി. യൂനിഫോം, പാഠപുസ്ത വിതരണം, സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി പ്രകാശനം, എന്‍ഡോവ്‌മെന്റ് വിതരണം, പഠനോപകരണ വിതരണം, എല്‍.എസ്.എസ് ജേതാക്കളെ ആദരിക്കല്‍ എന്നിവ നടത്തി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, ജില്ലാപഞ്ചായത്ത് അംഗം പുല്ലാണി സൈദ്, പഞ്ചായത്ത് അംഗം കെ.എം സുബൈര്‍, എ.ഇ.ഒ പി. ഹുസൈന്‍, യു. ഇബ്രാഹിം, വാര്‍ഡ് മെമ്പര്‍ തേക്കില്‍ ജമീല സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ കുന്നത്ത്, പഞ്ചായത്തംഗം റീജ കുറുപ്പത്ത്, പി.ടി.എ പ്രസിഡന്റ് വി.ടി മുരളീധരന്‍, എം.ടി.എ പ്രസിഡന്റ് റജുല പെലത്തൊടി, എ.ഇ.ഒ വി.എം ഹുസൈന്‍, പി.മുഹമ്മദ് മുസ്തഫ, സി.എച്ച് ഹസ്സന്‍ ഹാജി, തേക്കില്‍ അഷ്‌റഫ്, ബി.പി.ഒ എന്‍.രാമകൃഷ്ണന്‍ , ഹെഡ്മിസ്ട്രസ് എ.തിത്തു സംസാരിച്ചു.
പട്ടിക്കാട്: കീഴാറ്റൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം പട്ടിക്കാട് ഡി.എം.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. അബ്ദുല്‍ സലാം അധ്യക്ഷനായി. പഠനോപകരണ വിതരണം എ.ഇ.ഒ കെ.ടി സുലൈഖ നിര്‍വഹിച്ചു.
കീഴാറ്റൂര്‍: പൂന്താനം സ്മാരക എ യു.പി സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സി.കെ രമാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ ഷാജി അധ്യക്ഷനായി. മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, സെക്രട്ടറി കെ.എം വിജയകുമാര്‍, പി സാവിത്രി, ടി.പി അഷറഫ്, കെ.സുര്യകുമാര്‍ സംസാരിച്ചു.
പൂപ്പലം: ഓര്‍ഫനേജ് എ.യു.പി സ്‌കൂളിന്റെ പ്രവേശനോല്‍സവം പി.ടി.എ പ്രസിഡന്റ് പി.ടി രാജു ഉദ്ഘാടനം ചെയ്തു. പുതുതായി സ്‌കൂളില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കെ. മുഹമ്മദലി അധ്യക്ഷനായി.
മലപ്പുറം: പുതിയമാളിയേക്കല്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ടെക്സ്റ്റ് ബുക്ക്, യൂനിഫോം വിതരണം കൗണ്‍സിലര്‍ സുമയ്യ അന്‍വര്‍ നിര്‍വഹിച്ചു.
വെട്ടത്തൂര്‍: പഞ്ചായത്ത്തല പ്രവേശനോത്സവം പള്ളിക്കുത്ത് ജി.എം.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ഹംസക്കുട്ടി അധ്യക്ഷനായി. യൂനിഫോമും പാഠപുസ്തകത്തിന്റെ വിതരണവും നടത്തി. പൂര്‍വ വിദ്യാര്‍ഥിയുടെ വക സ്‌കൂളിന് ലാപ്‌ടോപ്പും അധ്യാപകരും പി.ടി.എയും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് പ്രോജക്ടറും നല്‍കി.
പ്രദേശത്തെ സാസ് ക്ലബ്, ഫ്രന്‍ഡ്‌ലൈന്‍ ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ് മുസ്തഫ, പ്രധാനാധ്യാപിക ശൈലജ ടീച്ചര്‍, ലീല ടീച്ചര്‍, കെ.പി മനാഫ്, കെ.വി ഉമര്‍, പി. വേലു മാസ്റ്റര്‍, പി.സി. അമീര്‍ മാസ്റ്റര്‍ സംസാരിച്ചു.
വെട്ടത്തൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്തംഗം കരുവാത്ത് റുഖ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം സൈതാലിക്കുട്ടി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ. അബ്ദുല്‍ കരീം, ഹെഡ്മിസ്ട്രസ് എം.എ ആമിനാബീവി, എസ്.എം.സി ചെയര്‍മാന്‍ കെ.ടി മുസ്തഫ കമാല്‍, ടി.എന്‍ അഷ്‌റഫ്, പി.ജി ഉമാദേവി സംസാരിച്ചു. വെട്ടത്തൂര്‍ എ.എം.യു.പി സ്‌കൂളില്‍ പഞ്ചായത്തംഗം വി.മണികണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ്.പ്രസിഡന്റ് പി.പി ഇസ്ഹാഖ് അധ്യക്ഷനായി. മണ്ണാര്‍മല പച്ചീരി എ.യു പി സ്‌കൂള്‍ പ്രവേശനോല്‍ത്സവം പി.ടി എ പ്രസിഡന്റ് എ. മുജിബ് ഉത്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കെ.ഐ അബ്ദുല്ല അധ്യക്ഷനായി.
പെരിന്തല്‍മണ്ണ: മണ്ണാര്‍മല പി.ടി.എം.യു.പി സ്‌കൂള്‍ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി അബ്ദുല്ല സി.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.പി അബ്ദുസമദ് അധ്യക്ഷനായി. പൂര്‍വാധ്യാപിക സൈനബ ടീച്ചര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ ഷാജി.കെ, ഉമ്മര്‍.കെ, സംസാരിച്ചു. സൗദത്ത് എന്‍.കെ, ഷമീം അലി കെ.വി, മുല്ല ബീവി, ശഫ്‌ന എന്നിവര്‍ കുട്ടികളോട് സംവദിച്ചു. എച്ച്.എം വി.സി റഹ്മത്ത് ടീച്ചര്‍ സ്വാഗതവും ജോഷി പി.ബി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."