ഷീറ്റും ഓടും വില്പന നടത്തിയ സംഭവം: പ്രധാനാധ്യാപകന് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എ.ഇ.ഒ
അരീക്കോട്: മുണ്ടമ്പ്ര ഗവ.മാപ്പിള യു.പി സ്കൂളിലെ ഓടുകളും മേല്‍ക്കൂര ഷീറ്റുകളും വില്പന നടത്തിയ സംഭവത്തില്‍ അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ ഇസ്മാഈല്‍ ഷെരീഫ് പ്രധാനധ്യാപകനോട് വിശദീകരണം തേടി. ഇന്നലെ സ്കൂളില്‍ നേരിട്ടെത്തിയാണ് അദ്ദേഹം മൂന്ന് ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ടത്.
ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയും ഇന്ന് സ്കൂള്‍ അധികൃതരോട് വിശദീകരണം തേടും. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ന് സ്കൂളിന് നോട്ടിസ് നല്‍കുമെന്ന് സെക്രട്ടറി സി.പി സുബൈര്‍ സുപ്രഭാതത്തോട് പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് സ്കൂളിലെ 1500 ഓളം ഓടുകളും അഞ്ഞൂറോളം ഷീറ്റുകളും പഞ്ചായത്ത് അറിയാതെ സ്കൂള്‍ അധികൃതര്‍ വില്പന നടത്തിയത്. ഇന്ന് ചേരുന്ന അരീക്കോട് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."