ബീഫ് ഫെസ്റ്റ്: ഗവേഷക വിദ്യാര്‍ഥിയെ മര്‍ദിച്ചവര്‍ക്കെതിരേ പ്രതിഷേധം ശക്തം
ചെന്നൈ: ബീഫ് ഫെസ്റ്റ് നടത്തിയതിന് മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി ഗവേഷക വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് ഗുരുതര പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥി സൂരജിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികളും നാട്ടുകാരും രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമാകുകയാണ്. ഇതിനിടയില്‍ മര്‍ദനത്തിന് നേതൃത്വം നല്‍കിയവരെ കോളജില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തിപ്പെട്ടതോടെ ഐ.ഐ.ടി അധികൃതരും പ്രതിസന്ധിയിലായിട്ടുണ്ട്.
എയ്റോ സ്പേസ് എന്‍ജിനീയറിങ് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥിയാണ് മലപ്പുറം സ്വദേശിയായ ആര്. സൂരജ്. വലതുകണ്ണിന് സാരമായി പരുക്കേറ്റ ഇയാളുടെ കണ്ണിന് താഴെയുള്ള എല്ലിന് ക്ഷതം പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എ.ബി.വി.പി പ്രവര്‍ത്തകനായ മനീഷ് കുമാര്‍ സിങിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളാണ് ബീഫ് ഫെസ്റ്റ് നടത്തിയതിന് സൂരജിനെ മര്‍ദിച്ചത്. ചൊവ്വാഴ്ച ഉച്ചക്കു ശേഷമായിരുന്നു അക്രമം.
മനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു വിദ്യാര്ഥികള്ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. സൂരജിന്റെ ചികിത്സാ ചെലവ് ഐ.ഐ.ടി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥി ഡീനിന്റെ ഓഫിസ് ഉപരോധിച്ചു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചതായി വിദ്യാര്‍ഥി ഡീന്‍ പ്രൊഫ. ശിവകുമാര്‍ അറിയിച്ചു. ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന് സൂരജിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."