നേതൃത്വ പ്രതിസന്ധിക്കിടെ 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷപദവി രാജിവെച്ചതിനു ശേഷമുണ്ടായ നേതൃത്വ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ മാസം 10 ന് ഡല്‍ഹിയില്‍ ചേരും. രാഹുല്‍ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്തുകയെന്നതാണ് യോഗത്തിലെ മുഖ്യ അജണ്ട. പാര്‍ലമെന്റ് സമ്മേളനം തീര്‍ന്നാലുടന്‍ യോഗം ചേരാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. പാര്‍ലമെന്റ് യോഗം നീണ്ടുപോയതോടെ യോഗവും നീളുകയായിരുന്നു. ബുധനാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുക.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജിവച്ചത്. അതിനുശേഷം ആദ്യമായാണ് യോഗം ചേരുന്നത്. രാഹുലിനെ അനുനയിപ്പിക്കാനും പ്രിയങ്കയെയോ സോണിയാ ഗാന്ധിയെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷനായി വരണമെന്ന നിര്‍ദേശമാണ് രാഹുലിന്റേത്. അതിന്റെ അടിസ്ഥാനത്തില്‍ പൊതുസമ്മതനായ ഒരാളെ കണ്ടെത്തുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് പ്രവര്‍ത്തക സമിതിക്ക് മുന്‍പിലുള്ളത്.
അതേസമയം പ്രിയങ്കാ ഗാന്ധിയെ പൊതുസമ്മതനായ വ്യക്തി എന്ന നിലയില്‍ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ശക്തമായ സമ്മര്‍ദമുണ്ട്. ഇന്നലെ മുതിര്‍ന്ന നേതാവ് കരണ്‍ സിങ് തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും കോണ്‍ഗ്രസ് എം.പി ശശി തരൂരും പ്രിയങ്ക അധ്യക്ഷ പദവിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും കരണ്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."