കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ നല്‍കിയില്ല; പട്ടികജാതിക്കാരനെ നാലംഗസംഘം തല്ലിച്ചതച്ചു
കാട്ടാക്കട: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ നല്കാത്തതിനാല് നാലംഗസംഘം പട്ടികജാതിക്കാരനെ ക്രൂരമായി മര്‍ദിച്ചു. മാറനല്ലൂരിലെ ചെമ്പരിയിലാണ് നാടിനപമാനമായ സംഭവം നടന്നത്.
കൂവളശ്ശേരി പുത്തന്‍വീട്ടില്‍ മധുവാണ് (49) ആക്രമണത്തിനിരയായത്. മധുവിന്റെ വീടിനടുത്തുള്ള രവി എന്നയാളുടെ ഓട്ടോറിക്ഷയില്‍നിന്നു ലൈറ്റര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒരു സംഘം മോഷ്ടിക്കുന്നതു പതിവായിരുന്നു. ഇതു ചോദിക്കാന്‍ ചെന്നതായിരുന്നു പ്രകോപനത്തിനു കാരണം.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മധുവിനെ നാലുപേരും ചേര്‍ന്നു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.
നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ എത്തിച്ച മധുവിനെ തുടര്‍ചികിത്സക്കായി മ ലയിന്‍കീഴ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. മധുവിന്റെ മകളുടെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."