HOME
DETAILS
MAL
വിദേശ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കും
backup
June 02 2017 | 00:06 AM
അഗര്‍ത്തല: ത്രിപുര സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനം. ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി വൈസ് ചാന്‍സലര്‍ അന്‍ജന്‍ കുമാര്‍ ഘോഷ് അറിയിച്ചു. ഇപ്പോള്‍ സര്‍വകലാശാലയില്‍ 13 ബംഗ്ലാദേശി വിദ്യാര്‍ഥികള്‍ മാത്രമാണ് പഠിക്കുന്നത്. ഇവരുടെ എണ്ണം ചുരുങ്ങിയത് 20 എങ്കിലുമായി വര്‍ധിപ്പിക്കാനാണ് തീരുമാനം.
കൂടാതെ മ്യാന്‍മര്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെകൂടി പ്രവേശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗോത്രഭാഷ പരിപോഷിപ്പിക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപുറമെ, വിദൂര വിദ്യാഭ്യാസ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചതായും വൈസ് ചാന്‍സലര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."