പ്രളയം: സ്ഥലംവാങ്ങി വീടുവയ്ക്കുന്നതിന് ധനസഹായം അനുവദിക്കാന്‍ അനുമതി
മലപ്പുറം: പ്രളയക്കെടുതിയില്‍ വീടും പുരയിടവും നഷ്ടമായവര്‍ക്കു സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിന് ധനസഹായം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി. നേരത്തെ നിശ്ചയിച്ച ആറുലക്ഷം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
പ്രളയത്തില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുമായി രണ്ടുതരത്തില്‍ തുക അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാലുലക്ഷം രൂപയും വീട് പൂര്‍ണമായി നഷ്ടപ്പെടുകയും അതുനിന്നിരുന്ന സ്ഥലം പുതിയ വീടുവയ്ക്കാന്‍ അനുയോജ്യമല്ലാതായി മാറുകയും ചെയ്തവര്‍ക്ക് സ്ഥലം വാങ്ങി വീടുണ്ടാക്കാന്‍ ആറുലക്ഷം രൂപയും നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ വീട് മാത്രം നഷ്ടമായവര്‍ക്ക് നാലുലക്ഷം അനുവദിക്കാന്‍ ഒരാഴ്ച മുന്‍പ് ഉത്തരവിറങ്ങിയിരുന്നു. പളയത്തില്‍ ഭൂമിയും വീടും നഷ്ടമായവര്‍ക്ക് ആറുലക്ഷം രൂപ അനുവദിക്കുന്നതിനൊപ്പം കലക്ടര്‍മാര്‍ അനുബന്ധ നടപടികളും സ്വീകരിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
പാരിസ്ഥിതികമായി ദുര്‍ബലവും വീട് നിര്‍മിക്കാന്‍ അനുമതി നല്‍കാനാവാത്തതുമായ പ്രദേശങ്ങള്‍ തിരിച്ചറിയുകയും അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിന് പദ്ധതി രൂപീകരിക്കുകയും ചെയ്യണം. ഭൂമി പൂര്‍ണമായും നഷ്ടപ്പെട്ടവരിലും പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരിലും സ്വന്തമായി ഭൂമി വാങ്ങാന്‍ തയാറുള്ളവര്‍ക്ക് അതിന് അനുമതി നല്‍കുകയും നിബന്ധനപ്രകാരമുള്ള ധനസഹായം അനുവദിക്കുകയും ചയ്യണം.
ഈ വിഭാഗത്തില്‍ പെട്ടവരെയും സ്വന്തമായി ഭൂമി വാങ്ങാനാവാത്തവരെയും പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തണം. അതിനായി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ നിലവില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏതെങ്കിലും പദ്ധതികള്‍ക്കു നീക്കിവച്ചിട്ടും നിലവില്‍ ആവശ്യമില്ലാതെ കിടക്കുന്ന ഭൂമിയും നിലവില്‍ ഫലദായകമല്ലാത്ത പ്ലാന്റേഷന്‍ ഭൂമിയും സംഭാവനയായി ലഭിക്കാവുന്ന ഭൂമിയും പരിഗണിക്കണം.
ഇങ്ങനെ ലഭ്യമാകുന്ന ഇടങ്ങളില്‍ മൂന്നുമുതല്‍ അഞ്ച് സെന്റുവരെ ഭൂമി പതിച്ചു നല്‍കുകയും തുടര്‍ന്ന് വീടുനിര്‍മിക്കാന്‍ ധനസഹായം നല്‍കുകയും വേണം.
ഇങ്ങനെയൊക്കെ ലഭിക്കുന്ന ഭൂമി പരിമിതവും പുനരധിവസിപ്പിക്കപ്പെടുന്നവര്‍ ഏറെയുള്ള അവസ്ഥയുമാണെങ്കില്‍ ലഭ്യമായ ഭൂമിയില്‍ വേഗത്തില്‍ ബഹുനില സമുച്ചയങ്ങള്‍ പണിതു കുടുംബങ്ങളെ പുനരധിവസിപ്പിക്കണം.
ഇക്കാര്യത്തില്‍ ഗുണഭോക്താക്കളുമായി കൂടിയാലോചന നടത്തുകയും വേണം. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ക്രോഡീകരിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."