1200 കുടുംബങ്ങള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു
മലപ്പുറം: നഗരസഭയില്‍ 1200 ഓളം കുടുംബങ്ങള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു. വനിതകള്‍ക്ക് സ്വയം തൊഴില്‍ എന്ന പദ്ധതിയുടെ ഭാഗമായി കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഓരോ കുടുംബത്തിനും അഞ്ച് കോഴി, കൂട്, അഞ്ചുകിലോ കോഴി തീറ്റ, മരുന്ന് എന്നിവ വിതരണം ചെയ്തത്. 850 രൂപ സബ്സിഡി നിരക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിതരണോദ്ഘാടനം പി .ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി. കെപ്കോ ചെയര്‍പേഴ്സണ്‍ ചിഞ്ചു റാണി മുഖ്യാതിഥിയായി.
വൈസ് ചെയര്മാന് പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, പരി മജീദ്, പി.എ സലീം എന്ന ബാപ്പുട്ടി, ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ.സഹദേവന്, ഹാരിസ് ആമിയന്‍, സലീന റസാഖ്, സി.കെ ജലീല്‍, കെ.കെ ഉമ്മര്‍, കെ.കെ മുസ്തഫ, ഇ.കെ മൊയ്തീന്, തോപ്പില്‍ മുഹമ്മദ്കുട്ടി, കെ. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."