മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ അനധികൃത നിര്‍മാണം തടഞ്ഞു
മൂന്നാര്‍: മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റില്‍ അനധികൃതമായി നടത്തി വന്നിരുന്ന നിര്‍മ്മാണം റവന്യൂ വകുപ്പ് അധികൃതര്‍ നിര്‍ത്തിയ വയ്ക്കുവാന്‍ ഉത്തരവു നല്‍കി. ലക്ഷ്മിയില്‍ നിന്നും മാങ്കുളത്തേക്ക് പോകുന്ന വഴിയില്‍ ഒരു വശത്തായുള്ള സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റില്‍ നടത്തി വന്നിരുന്ന നിര്‍മ്മാണമാണ് തടഞ്ഞത്.
ഏലപ്പാട്ട ഭൂമിയിലെ നിബന്ധകള്‍ക്കെതിരായാണ് കെട്ടിട നിര്‍മ്മാണം പുരോഗമിച്ചിരുന്നത്. കാര്‍ഡമം റിസര്‍വ്വ് ആയ ഇവിടങ്ങളില്‍ കെട്ടിട നിര്‍ാണത്തിന് വിലക്കുള്ളതാണ്. ആനവിരട്ടി വില്ലേജിലെ 1378 സര്‍വ്വേ നമ്പറില്‍ പെട്ട സ്ഥത്ത് അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ റീസര്‍വ്വേ നടപടികള്‍ ആരംഭിച്ചത്.
250 ഏക്കറില്‍ പെടുന്ന സ്ഥലത്തിന് രേഖകള്‍ ഉണ്ടെന്ന് ഉടമ അവകാശപ്പെട്ടെങ്കിലും രേഖകള്‍ ഹാജരാക്കുവാന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക്് ഒരേ സമയം ഇരിക്കാന്‍ കഴിയുന്ന കണ്‍വന്‍ഷന്‍ സെന്ററും ഹെലിപാഡും ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് എസ്റ്റേറ്റില്‍ നടന്നു വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."