പി.എസ്.സി ലിസ്റ്റില്‍ ഇടം പിടിച്ചത് കോപ്പിയടിച്ച് തന്നെ; പരീക്ഷ സമയത്ത് ശിവ രഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകള്‍
യൂണിവേഴ്സിറ്റി കോളജ് അക്രമത്തിലെ പ്രതിയായ ശിവ രഞ്ജിത്ത് പി.എസ്.സി ലിസ്റ്റില്‍ ഇടംപിടിച്ചത് കോപ്പി അടിച്ചു തന്നെ എന്നു വ്യക്തം. പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തി എന്നാരോപിക്കപ്പെടുന്ന എസ്.എഫ്.ഐ നേതാക്കളുടെ മൊബൈലിലേക്ക് പരീക്ഷാ സമയത്ത് വന്നത് അസാധാരണ തോതില്‍ എസ്.എം.എസുകള്‍. റാങ്ക് ലിസ്റ്റിലുള്ള ശിവ രഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകളാണ്.
2.16 മുതല്‍ മൂന്ന് മണി വരെയാണ് പ്രതികളുടെ പി.എസ്.സി പ്രൊഫൈലില്‍ നല്കിയിട്ടുളള മൊബൈല്‍ നമ്പരിലേക്ക് മെസേജുകള്‍ വന്നത്. പി.എസ്.സി ചെയര്മാന് ഈ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സൈബര്‍ പൊലീസിന്റെ കണ്ടെത്തലുകളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. പരീക്ഷ സമയത്ത് മാത്രം 79 മെസേജുകള്‍ വന്നത് ഇവന് ആ സമയത്ത് മൊബൈല്‍ ഉപയോഗിച്ചിട്ടണ്ട് എന്നതിന്റെ തെളിവായിട്ടു അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.
പി.എസ്.സിയുടെ പരീക്ഷാ സംവിധാനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നും പി.എസ്.സി ക്രമക്കേട് എന്ന് പറയുന്നത് ശരിയല്ലെന്നും ചെയര്മാന് എം.കെ സക്കീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷാ കണ്ട്രോളര് ഉള്‍പ്പെടെ പി.എസ്.സിയുടെ ഒരു തരത്തിലുമുള്ള ഇടപെടലും ഇവര്‍ക്കുണ്ടായിട്ടില്ല. പരീക്ഷാ ഹാളില്‍ നടക്കുന്ന അപാകത റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഇന്‍വിജിലേറ്ററും മറ്റ് ഉദ്യോഗാര്‍ഥികളുമാണ്. ഇത്തരത്തിലുള്ള എല്ലാ പരാതികളിലും നടപടിയെടുത്തിട്ടുണ്ടെന്നും പി.എസ്.സിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടില്ലെന്നും ചെയര്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."