മഴ തുടങ്ങി; കടല്‍ക്ഷോഭം ശക്തം
ആലപ്പുഴ: മഴ കനത്തതോടെ ജില്ലയില്‍ കടല്‍ക്ഷോഭം ശക്തമായി. മാരാരിക്കുളം, കാട്ടൂര്‍, ചെത്തി, പുറക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായിരിക്കുന്നത്. കാട്ടൂര്‍ കടപ്പുറത്തെ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മൂന്ന് വീടുകള്‍ പൂര്‍ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നു.
കാട്ടൂര്‍ വെള്ളപ്പനാട് റെയ്നോള്‍ഡ്, വലിയ തയ്യില്‍ മാര്ട്ടിന്, അരശരുകടവില്‍ ഷാജി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പ്രദേശത്തെ 16 ഓളം വീടുകള്‍ തകര്‍ച്ചാഭീഷണിയിലുമാണ്. പല ഭാഗങ്ങളിലും കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ്. ഇത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ നിരവധി തവണ വിവരം അറിയിച്ചിരുന്നു. എന്നാല്‍ കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളില്‍ മണല്‍ചാക്ക് നിരത്താമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശവാസികള്‍ ഭയപ്പാടിലാണ്. പല വീടുകളും ഏത് നിമിഷവും കടലെടുക്കുമന്ന നിലയാണ്. സുനാമി പുനരധിവാസത്തിന് ഭാഗമായി നിര്‍മിച്ച് നല്കിയ വീടുകളാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിരിക്കുന്നത്. അടിയന്തരമായി കടല്‍ഭിത്തി നിര്‍മിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ തീരവാസികളുടെ ഇരട്ടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."