ശങ്കേഴ്‌സ് ആശുപത്രിയെ തകര്‍ക്കാന്‍ അനുവദിക്കില്ല: സംരക്ഷണ സമിതി
കൊല്ലം: ശങ്കേഴ്‌സ് ആശുപത്രിയെ സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമം ആശുപത്രിയെ തകര്‍ത്ത് ഇല്ലായ്മ ചെയ്യുവാനുള്ള നീക്കമാണെന്നും അത് ശ്രീനാരായണീയര്‍ അനുവദിക്കില്ലെന്നും ശ്രീനാരായണ സഹോദര ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍.
ശങ്കേഴ്‌സ് ആശുപത്രി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ എസ്.എന്‍ ട്രസ്റ്റ് സംരക്ഷണസമിതി ശങ്കേഴ്‌സ് ആശുപത്രി പടിക്കല്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോകുലം ഗോപാലന്‍.
ഒരു ആശുപത്രിയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമാണ് ഫാര്‍മസി. അത് പുറം കരാര്‍ നല്‍കുന്നത് ആശുപത്രിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും. 300 ഓളം കിടക്കകള്‍ ഉണ്ടായിരുന്ന ശങ്കേഴ്‌സില്‍ 23 വര്‍ഷത്തെ ഭരണം കൊണ്ട് കിടക്കകളുടെ എണ്ണം 99 ആയതെങ്ങനെയെന്ന് വെള്ളാപ്പള്ളി നടേശന്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ചോദിച്ചു.
ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത രീതിയില്‍ ആശുപത്രി തകര്‍ത്തു.
എസ്.എന്‍ ട്രസ്റ്റ് സ്ഥാപകനായ ആര്‍. ശങ്കറുടെ നാമധേയത്തിലുള്ള ഏക സ്ഥാപനം സംരക്ഷിക്കുവാന്‍ ശ്രീനാരായണീയര്‍ പ്രതിജ്ഞാബദ്ധരാണ്. അഴിമതി മൂലം ശ്രീനാരായണീയ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയിലാണ്. സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ആശുപത്രികള്‍ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശങ്കേഴ്‌സ് ആശുപത്രിയ്ക്ക് ഈ ഗതികേട് വന്നത് നടേശന്റെ പിടിപ്പുകേട് ഒന്നുകൊണ്ടുമാത്രമാണ് എന്നും ഗോകുലന്‍ ഗോപാലന്‍ പറഞ്ഞു.
ഡി. രാജ്കുമാര്‍ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി പ്രേമചന്ദ്രന്‍, പി.പി രാജന്‍, ഡി. പ്രഭ, പ്രൊഫ. ജെ. ചിത്രാംഗദന്‍, ബി. പുരുഷോത്തമന്‍, പ്രഫ. ജി. മോഹന്‍ദാസ്, സൗത്ത് ഇന്ത്യന്‍ വിനോദ്, കെ. കമല്‍ജിത്ത്, നിബുരാജ്, കടകംപള്ളി മനോജ്, അഡ്വ.എസ്.ചന്ദ്രസേനന്‍, ഡോ.എസ്.മണിയപ്പന്‍, പാട്ര രാഘവന്‍, പ്രഫ.പി.എന്‍.അനിരുദ്ധന്‍, ഡോ.എന്‍ ഉണ്ണികൃഷ്ണന്‍, കൂട്ടിക്കട സുനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."