HOME
DETAILS

കേരളത്തിലേത് കഴിഞ്ഞ പ്രളയകാലാവസ്ഥാ സാഹചര്യം: കനത്ത പ്രളയത്തിന് സാധ്യതയില്ല, പേടിക്കണം, കനത്ത മിന്നലിനേയും ശക്തമായ കാറ്റിനേയും

  
backup
August 06 2019 | 15:08 PM

kerala-in-flood-weather-news-kerala

കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു തുടക്കമായപ്പോഴുള്ള കാലാവസ്ഥാ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെങ്കിലും കനത്ത പ്രളയം ഇത്തവണ വരാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയ്ക്ക് പ്രധാന കാരണമായി കാണുന്നത്. ഇതു വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദം(ഡിപ്രഷന്‍) ആയി മാറാന്‍ സാധ്യതയുണ്ട്.
വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ പാത്തി (ട്രഫ്)രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
മണ്‍സൂണ്‍ മഴ വേണ്ടത്ര ലഭിച്ചില്ലെങ്കിലും ജൂലൈ പകുതിയോടെ ലഭിച്ച മഴ മലയാളിക്ക് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ വീണ്ടും മഴതുടരുകയും ഒന്നു രണ്ടു ദിവസമായി മഴലഭിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് ന്യൂനമര്‍ദം രൂപപ്പെട്ട അതേ മേഖലയിലാണ് ഈ ന്യൂനമര്‍ദം രൂപപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ അതിശക്തവും തുടര്‍ച്ചയുള്ളതുമായ മഴയ്ക്ക് സാധ്യതയില്ലെന്നു തന്നെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നത്.
വടക്കന്‍ ജില്ലകളില്‍ ശക്തവും ഒറ്റപ്പെട്ടതുമായ മഴയുണ്ടാവും. ഈ മാസം 22വരെ കേരളത്തില്‍ മഴ പ്രതീക്ഷിക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു. രണ്ടുദിവസം തെക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്ന് കരുതുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് കേരളം പ്രളയത്തില്‍പ്പെട്ടത്.

1924നു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തമായിരുന്നു ഇത്. അഞ്ഞൂറിനടുത്ത് ആളുകള്‍ക്ക് ജീവഹാനിയുണ്ടായി. 54 ലക്ഷത്തിലേറെ ആളുകളെ ബാധിക്കുകയും ചെയ്ത മഹാദുരന്തത്തില്‍ നിന്ന് ഇപ്പോഴും നാടും ജനങ്ങളും പൂര്‍ണമായി മോചിതരായിട്ടില്ല. എന്നാല്‍ പ്രളയ ഭീതി വേണ്ടന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വടക്കന്‍ ജില്ലകളില്‍ സാമാന്യം മഴ ഇത്തവണ ലഭിച്ചെങ്കിലും തെക്കോട്ട് മഴക്കുറവായിരുന്നു. ഇതു പരിഹരിക്കപ്പെടാനുള്ള സാധ്യതകളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
കിഴക്കോട്ടുള്ള കാറ്റിന്റെയും മേഘത്തിന്റെയും ഉഷ്ണമേഖലാ സഞ്ചാരമായ എം.ജെ.ഒ, ഇന്ത്യന്‍ ഓഷ്യന്‍ ഡൈ പോള്‍(ഇന്ത്യന്‍ നിനോ) എന്നിവ അനുകൂലമായതും പസഫിക് സമുദ്രത്തില്‍ എല്‍നിനോ ഇല്ലാതായതും കേരളത്തില്‍ മഴ സാധാരണ രീതിയില്‍ ലഭിക്കാന്‍ ഇടയാക്കും. മഴക്കൊപ്പം ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മിന്നലിനും ചുഴറ്റി വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കി.മി വരെ കാറ്റിന് ശക്തിയുണ്ടാകും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില പ്രദേശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് ഗസ്റ്റി വിന്‍ഡ് അഥവാ ശക്തമായ കാറ്റാണ്. ചുഴലിക്കാറ്റല്ല.
പ്രാദേശികമായി വായുപ്രവാഹത്തിലുണ്ടാകുന്ന പ്രതിഭാസമാണിത്. ഇതിന്റെ വേഗം മണിക്കൂറില്‍ 30നും 70 കി.മി ഇടയില്‍ വരെയാകാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാറ്റ് അതിവേഗം പ്രാപിക്കുകയും ചുഴറ്റി വീശുകയും ചെയ്യും. അത്യാവശ്യം നാശനഷ്ടങ്ങളുണ്ടാക്കി അടങ്ങും. പലയിടങ്ങളിലും 60 കി.മി വരെ ശക്തിയുള്ള കാറ്റ് പ്രതീക്ഷിക്കുന്നു. തീരദേശത്ത് 45 കി.മി വരെയും ഇടുക്കി, പാലക്കാട് ജില്ലകളുടെ മലയോരത്ത് 60 കി.മി വരെയും ശക്തിയുള്ള കാറ്റിനാണ് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഗ്രൂപ്പായ കേരള വെതര്‍ നിരീക്ഷിക്കുന്നുണ്ട്.
തിരൂര്‍, തൃശൂര്‍, പൊന്നാനി, കൊച്ചി, ആലപ്പുഴ, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് തീരദേശത്ത് 45 കി.മി വരെയും വയനാട്, കാട്ടിക്കുളം, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, വടക്കോല്‍, പമ്പ, കമ്പം, പൊള്ളാച്ചി, കോയമ്പത്തൂര്‍, ഊട്ടി, ബംഗളൂരു എന്നിവിടങ്ങളില്‍ 60 കി.മി വരെയും വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ചെന്നൈയില്‍ 35 കി.മി വേഗത്തിലും കാറ്റിനു സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago