ലക്‌സസ് ഇന്ത്യയിലേക്ക്
ടൊയോട്ടയുടെ ലക്ഷ്വറി കാര്‍ ബ്രാന്‍ഡ് ആയ ലക്‌സസ് ഇന്ത്യയിലെത്തുന്നു. 2017 ല്‍ ലക്‌സസ് ഇന്ത്യയിലെത്തുമെന്ന് ടൊയോട്ട വ്യക്തമാക്കി കഴിഞ്ഞു.
ഇത് രണ്ടാം തവണയാണ് ലക്‌സസ് ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളുമായി ജാപ്പനീസ് കമ്പനി മുന്നോട്ടുവരുന്നത്. ഇതിനു മുമ്പ് 2011 ല്‍ തന്നെ ലക്‌സസിനെ ഇന്ത്യയിലെത്തിക്കാന്‍ ടൊയോട്ട പദ്ധതിയിട്ടിരുന്നു. 2013 ല്‍ കാര്‍ ഇവിടെ ഇറക്കാനായിരുന്നു തീരുമാനം.
എന്നാല്‍ 2013 - 14 വര്‍ഷത്തെ യൂനിയന്‍ ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിനാല്‍ ഈ തീരുമാനം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ചില ജര്‍മന്‍ ലക്ഷ്വറി കാറുകളേക്കാള്‍ വില അധികമാകുമെന്നു കണ്ടതിനാലായിരുന്നു പദ്ധതി തല്‍ക്കാലത്തേക്ക് ടൊയോട്ട മരവിപ്പിച്ചത്.
ലെക്‌സസ് പൂര്‍ണമായും ഇറക്കുമതിചെയ്യാനാണ് പദ്ധതിയിടുന്നത്. ലക്‌സസിന്റെ ഇ. എസ്. 300 എച്ച് ഹൈബ്രിഡ് സെഡാനും എല്‍. എക്‌സ് 450 ഡി സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വെഹിക്കളുമാണ് തുടക്കത്തില്‍ എത്തുകയെന്നാണ് കരുതുന്നത്. ഈ കാറുകള്‍ ഇന്ത്യന്‍ നിരത്തിലറക്കുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടുന്ന ഹോമോലോഗേഷന്‍ പ്രക്രിയയും പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ് കമ്പനി.
സാധാരണ എന്‍ജിനൊപ്പം തന്നെ ഇലക്ട്രിക് എന്‍ജിനിലും ഒരേ സമയം ഓടാന്‍ സാധിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ഇറക്കുമതി തീരുവ കുറവാണെന്നതും ടൊയോട്ടയ്ക്ക് അനുയോജ്യ ഘടകമാണ്.
കൂടാതെ കേന്ദ്ര സര്‍ക്കാറിന്റെ 'ഫെയിം' ( ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്വറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ) പദ്ധതി പ്രകാരം 4 മീറ്ററില്‍ കൂടുതല്‍ നീളമുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് 1.38 ലക്ഷം ഇളവും ലഭിക്കും. നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്‌ളാനിന്റെ ഭാഗമായാണ് ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ലോകത്തിലെ പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡുകള്‍ എല്ലാം ഉള്ള ഇന്ത്യയില്‍ ലക്‌സസിന്റെ അഭാവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഏതായാലും ഇതിന് അറുതി വരുത്തി ഒടുവില്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് ലക്‌സസും എത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."