HOME
DETAILS
MAL
പ്രതിരോധ മന്ത്രി ദസോ ഏവിയേഷന്‍ സന്ദര്‍ശിച്ചു
backup
October 12 2018 | 19:10 PM
ന്യൂഡല്‍ഹി: റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ സന്ദര്‍ശിച്ചു. റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ദസോ.
ദസോ ഏവിയേഷന്‍ അധികൃതരുമായി സംസാരിച്ച മന്ത്രി റഫാല്‍ വിമാനങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതല്‍ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കിത്തുടങ്ങുമെന്നാണ് വിവരം.
58,000 കോടിയുടെ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ എന്‍ഡിഎ സര്‍ക്കാര്‍ വിവാദക്കുരുക്കിലായതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ പാര്ലിയുമായും നിര്‍മ്മലാ സീതാരാമന് കൂടിക്കാഴ്ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."