HOME
DETAILS

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു

  
backup
October 12 2018 | 19:10 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4

 


തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡാറ്റാ ബാങ്ക് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ മറ്റു ജോലി ചെയ്യുന്ന അംഗങ്ങളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫിഷറീസ് വകുപ്പ് തയാറാക്കിയ പദ്ധതിക്കു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ സമ്പൂര്‍ണ രൂപരേഖ തയാറാക്കി ഒരു മാസത്തിനുള്ളില്‍ മത്സ്യത്തൊഴിലാളികളുടെ വിവരശേഖരണം ആരംഭിക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. ഫിഷറീസ് വകുപ്പിലെ ജീവനക്കാരെ ഉപയോഗിച്ചു വിവരശേഖരണം നടത്തിയാണ് മത്സ്യത്തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നത്. ഒരു മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച അടിസ്ഥാനവിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലെ വിവരങ്ങള്‍, ക്ഷേമ പെന്‍ഷന്‍ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ തുടങ്ങി എല്ലാ അടിസ്ഥാന വിവരങ്ങളും ഇതിന്റെ ഭാഗമായി ശേഖരിക്കും.
ഈ വിവരശേഖരണം പൂര്‍ത്തിയാകുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കേണ്ടിവരികയാണെങ്കില്‍ അവരെ ബുദ്ധിമുട്ടിക്കാതെ തന്നെ അവ ഫിഷറീസ് വകുപ്പിനു നല്‍കാനാകുമെന്നു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസ സഹായങ്ങള്‍ ലഭിക്കുന്നതിനും വിവിധ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഈ വിവരശേഖരണത്തിലൂടെ കഴിയുമെന്നാണ് ഫിഷറീസ് വകുപ്പ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കു പ്രത്യേക പേര് നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫിഷറീസ് വകുപ്പ് തീരുമാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  25 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  35 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  43 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago