മുല്ലപ്പെരിയാര്‍: അന്തര്‍ദേശീയ കോടതിയെ സമീപിക്കുമെന്ന് പ്രക്ഷോഭ സമിതി
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹേഗിലെ അന്തര്‍ദേശീയ കോടതിയെ സമീപിക്കുമെന്ന് മുല്ലപ്പെരിയാര്‍ പ്രക്ഷോഭ സമിതി.
ഇടുക്കിയില്‍നിന്ന് 500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഡാം തകര്‍ന്നാലുണ്ടാകുന്ന കുത്തൊഴുക്കു മൂലം ഇടുക്കി ഉള്‍പ്പെടെയുള്ള നിരവധി ഡാമുകള്‍ ഒന്നിച്ചു തകരും. ഇത് കഴിഞ്ഞ പ്രളയദുരന്തത്തിന്റെ നൂറു മടങ്ങ് വലുതായിരിക്കും. ഡാം തകര്‍ന്നാല്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ താമസിക്കുന്ന 80 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടും.
സര്‍ക്കാരുകളൊന്നും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ല. അതിനാല്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വന്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് വാഹന പ്രചരണജാഥ നടത്തും.
മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്തുനിന്ന് ആരംഭിക്കുന്ന ജാഥ നവംബര്‍ 10ന് ആലുവയില്‍ സമാപിക്കും. ജാഥയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ബഹുജന സംഘടനാ നേതാക്കളും പങ്കെടുക്കും. ഡല്‍ഹിയിലും പ്രതിഷേധം സംഘടിപ്പിക്കും. ഇതിനുശേഷം അന്തര്‍ദേശീയ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ അഡ്വ. ജോസ് കുറ്റിയാനി, അഡ്വ. ജേക്കബ് പുളിക്കന്‍, ജമാല്‍ മേത്തര്‍, അഹമ്മദ് തോട്ടത്തില്‍, ജയന്‍ ജേക്കബ്, ജയ്‌സണ്‍ പൂക്കുന്നേല്‍, കെ.കെ മുഹമ്മദാലി, മേരി ആര്‍.പൈ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."