HOME
DETAILS
MAL
കെ.എം ബഷീറിന്റെ കുടുംബത്തിന് എം.എ യൂസഫലിയുടെ സഹായം കൈമാറി
backup
August 07 2019 | 18:08 PM
കൊച്ചി: വാഹനാപകടത്തില്‍ മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി. ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് എം.എ യൂസഫലി അറിയിച്ചത്. യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ ഹാരിസ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള ഡ്രാഫ്റ്റ് ബന്ധുകള്‍ക്ക് കൈമാറി. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."