HOME
DETAILS
MAL
ആഡംബര ജീവിതം നയിക്കുന്ന എം.പിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തു
backup
June 03 2017 | 00:06 AM
ന്യൂഡല്‍ഹി: ആഡംബര ജീവിതം നയിച്ചുവന്ന രാജ്യ സഭാ എം.പിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. ബംഗാളില്‍ നിന്നുള്ള റിതബ്രതാ ബാനര്‍ജിയെയാണ് മൂന്ന് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
അദ്ദേഹത്തിന്റെ ജീവിത രീതി അത്യാഡംബരമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എം രീതിക്ക് യോജിച്ചതല്ല അദ്ദേഹത്തിന്റെ ജീവിതമെന്നും നിരവധി പരാതികളാണ് അദ്ദേഹത്തിനെതിരേ ഉയര്‍ന്നതെന്നും സസ്പെന്ഷന് കാരണമായി പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എം.പിക്കെതിരായി ഉയര്‍ന്ന ആരോപണത്തെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതുവരെ സസ്പെന്ഷന് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."