കയ്പമംഗലം മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി പ്രാബല്യത്തില്‍ വരുന്നു
മതിലകം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്റെ ആര്‍ദ്രം പദ്ധതി യിലൂടെ മതിലകം കൂളിമുട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി നാളെ ഉയര്‍ത്തും. കയ്പമംഗലം മണ്ഡലം മുന്‍ എം.എല്‍.എ അഡ്വ. വി.എസ് സുനില്‍കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 53 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൂളിമുട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കും.
കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പുതിയ ഒ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും മതിലകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ഉദ്ഘാടനം ഇന്നസെന്റ് എം പി യും നിര്‍വഹിക്കും. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബേബി ലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദാലി മുഖ്യ അതിഥിയാകും.
ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു, മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവര്‍ണ്ണ ജയശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈന അനില്‍, പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി റോയ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സന്തോഷ്, ജനപ്രതിനിധികളായ ഹസീന റഷീദ്, വി.കെ.രഘുനാഥ്, വിജയലക്ഷ്മി ബാലകൃഷ്ണന്‍, കെ.കെ.അഹമ്മദ് കബീര്‍, കെ.വൈ.അസീസ്, കെ.വി.അജിത് കുമാര്‍, ഹസീന ഫത്താഹ്, മുഹമ്മദ് പഴുവത്തു പറമ്പില്‍, ഓമന സദാശിവന്‍, പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.ഗോപിനാഥന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ടി.വി.സതീശന്‍, കൂളിമുട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എ.ഷാജി, പെരിഞ്ഞനം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.സാനു .എം.പരമേശ്വരന്‍, മതിലകം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജീന, പഞ്ചായത്ത് സെക്രട്ടറി പി.വി.ഷാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.കെ.ചന്ദ്രശേഖരന്‍, പി.വി.മോഹനന്‍, ഒ.എ.ജെന്‍ഡ്രിന്‍, ധര്‍മരാജന്‍ മാസ്റ്റര്‍, കെ.കെ.സഗീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കയ്പമംഗലം മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമാണ് ഇത്. മത്സ്യത്തൊഴിലാളികളും, കര്‍ഷകത്തൊഴിലാളികളും, സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ആരോഗ്യരംഗത്ത് വലിയ പരിവര്‍ത്തനത്തിന് ഈ പദ്ധതി സഹായകമാകും. ജില്ലയില്‍ ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ട 18 കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്.
24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന തരത്തിലും ജീവിതശൈലി രോഗങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാകുന്ന തരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വാര്‍ത്താസേേമ്മഇനത്തില്‍ ഇ.ടി. മാസ്റ്റര്‍ എം എല്‍ എ, പഞ്ചായത്ത്ത് പ്രസിഡന്റ് ജി.സുരേന്ദ്രന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."