നാട്ടിലെ അവസ്ഥ അറിയാതെ റിയല്‍ കശ്മിര്‍ താരങ്ങള്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഡ്യൂറാന്റ് കപ്പിനെത്തിയ റിയല്‍ കശ്മിരില്‍ നാട്ടിലെ അവസ്ഥ എന്താണെന്നറിയാതെ കഴിയുന്നു. നാല് ദിവസം മുമ്പാണ് കശ്മിര്‍ വിഭജനവുമായി ബന്ധപ്പെട്ട് കശ്മിരിലെ ഇന്റര്‍നെറ്റ്, ഫോണ്‍ സംവിധാനങ്ങള്‍ നിര്‍ത്തി വച്ചത്. ഇതിനെ തുടര്‍ന്ന് താരങ്ങള്‍ നാട്ടിലെ അവസ്ഥ എന്താണെന്ന് അറിഞ്ഞിട്ടില്ല. അതൊന്നും ടീമിനെ ബാധിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു റിയല്‍ കശ്മിരിന്റെ ഡ്യൂറാന്റ് കപ്പിലെ ആദ്യ മത്സരം തെളിയിച്ചത്. മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്. സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി റിയല്‍ കശ്മിരില്‍ ആദ്യ മത്സരം അവിസ്മരണീയമാക്കുകയും ചെയ്തു. കുടുംബത്തിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയിലാണ് ഞാന്‍. നാല് ദിവസം മുമ്പാണ് കുടുംബവുമായി സംസാരിച്ചത്. അന്ന് ടീമിനൊപ്പം ശ്രീനഗറിലെത്തിയപ്പോഴായിരുന്നു കുടുംബത്തോട് ഫോണില്‍ സംസാരിച്ചത്. റിയല്‍ കശ്മിര്‍ താരം ദാനിഷ് ഫാറൂഖ് പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കല്യാണിലെ ഹോട്ടലിലെത്തിയപ്പോഴായിരുന്നു കശ്മിരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ വാര്‍ത്ത വന്നത്. പിന്നീട് ഇതുവരെ വീട്ടുകാരുമായി സംസാരിക്കാനോ മറ്റോ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ താരങ്ങളെല്ലാം ഭയചകിതരാണ്. ആര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ല. എല്ലാവരും അവരുടെ കുടുംബത്തെ കുറിച്ചുള്ള ആശങ്കയിലാണ്. റിയല്‍ കശ്മിര്‍ സഹ ഉടമ സന്ദീപ് ചാറ്റൂ പറഞ്ഞു. മാനസികമായി പാടെ തളര്‍ന്നിട്ടുണ്ടെങ്കിലും കളത്തില്‍ എല്ലാവരും കരുത്തരാണെന്ന് തെളിയിക്കുന്നതായിരുന്നു റിയല്‍ കശ്മിരിന്റെ മത്സരം. ചെന്നൈ സിറ്റിക്കൊപ്പം പൊരുതി നിന്ന റിയല്‍ കശ്മിര്‍ അവസാന മിനുട്ടിലാണ് വിജയ ഗോള്‍ കണ്ടെത്തിയത്.
ഗോകുലം ഇന്നിറങ്ങും
ഡ്യൂറാന്റ് കപ്പില്‍ കേരളത്തില്‍ നിന്നുള്ള ടീമായി ഗോകുലം എഫ്. സി ഇന്നിറങ്ങും. ഐ.എസ്.എല്‍ ക്ലബായ ചെന്നൈയിന്‍ എഫ്. സിയേയാണ് ഗോകുലം നേരിടുന്നത്. ആദ്യ മത്സരത്തില്‍ നിരവധി മലയാളി താരങ്ങള്‍ ഗോകുലത്തിനായി കളത്തിലിറങ്ങുന്നുണ്ട്.
മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനെ നയിക്കുന്നത്. അര്‍ജന്റീന്‍ പരിശീലകന് കീഴില്‍ മികച്ച ഒരുക്കം നടത്തിയാണ് ഗോകുലം കിരീടം തേടി കൊല്‍ക്കത്തയിലേക്ക് പറന്നിട്ടുള്ളത്.
ട്രാവു എഫ്. സി, എയര്‍ ഫോഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന, ചെന്നൈയിന്‍ എഫ്. സി എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ചെന്നൈയിന്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."