HOME
DETAILS

പ്രളയക്കെടുതി പുനരുദ്ധാരണം നിയമസഭാ പരിസ്ഥിതി സമിതിക്ക് വി.എസിന്റെ കത്ത്

  
backup
October 13 2018 | 07:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be

പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ പ്രളയക്കെടുതി പുനരുദ്ധാരണത്തിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്.അച്യുതാനന്ദന്‍ നിയമസഭാ പരിസ്ഥിതി സമിതിക്ക് കത്തു നല്‍കി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 300 വീടുകള്‍ പൂര്‍ണമായി തകരുകയും 700 ഓളം എണ്ണം വാസയോഗ്യമല്ലാതാവുകയും ചെയ്തു. നിരവധി പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ മണ്ണടിഞ്ഞ് കൃഷിയോഗ്യമല്ലാതായി.
പുതുശേരി ഗ്രാമപഞ്ചായത്തിലെ ചെല്ലന്‍കാവ്, ഏരി, ചുള്ളിമട ഏരി, മരുതറോഡ് ഗ്രാമപഞ്ചായത്തിലെ മലമ്പുഴ കനാല്‍ ബണ്ടുകള്‍, ആറങ്ങോട്ടുകുളമ്പ് പാലം, കരിമന്‍കാട് പാലം, പടലിക്കാട് പാലവും റോഡും, എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ എടുപ്പുകുളം ചെക്ക് ഡാം, നെല്ലിയാമ്പള്ളം കനാല്‍ ബണ്ട് എന്നിവ ഉള്‍പ്പെടെ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
പുതുശേരി പഞ്ചായത്തില്‍ മാത്രം 100 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമല്ലാതായി. പുതുപ്പരിയാരം കരിങ്കണ്ണി പാടശേഖര സമിതി പ്രദേശത്ത് മാത്രം ഒമ്പത് ഏക്കര്‍ സ്ഥലത്ത് മണ്ണിടിഞ്ഞു കൃഷി യോഗ്യമല്ലാതായി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനവും മതിയായ ഫണ്ട് ലഭ്യമാക്കലും ഉടനടി നടപ്പാക്കണമെന്ന് എം.എല്‍.എ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തെ പുതുശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി മാലിന്യ യൂണിറ്റായ 'ഇമേജി'ന്റെ പ്രവര്‍ത്തനം പരിസ്ഥിതി ആഘാതം സൃ്ഷ്ടിക്കുന്നതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും എം.എല്‍.എ കത്തില്‍ പറയുന്നുണ്ട്. കമ്പനി പുറംതള്ളുന്ന മാലിന്യങ്ങള്‍ മലമ്പുഴ റിസര്‍വോയര്‍ വരെ എത്തുന്നുണ്ട്.
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ കത്തില്‍ വ്യക്തമാക്കി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  32 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago