കെ.എസ്.എഫ്.ഇ യിലും കൂട്ട സ്ഥലംമാറ്റം
ആലത്തൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ സ്ഥാപനമായ കെ.എസ്.എഫ്.ഇയിലും ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ച് ഓഫിസുകളിലെയും അസിസ്റ്റന്റ് തസ്തികയി ലുള്ളവര്‍ക്കാണ് ജൂലൈ 25ന് മനേജിങ് ഡയറക്ടര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ്. ആയരത്തി ഇരുന്നൂറ്റി അന്‍പത് പേര്‍ക്കാണ് ഒറ്റ ദിവസത്തെ സ്ഥലംമാറ്റ ഉത്തരവ്. കഴിഞ്ഞ മാസം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലും ഇത്‌പോലെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിരുന്നു.
അപേക്ഷയുടെ അടിസ്ഥാനത്തിലും അല്ലാതെയും നല്‍കിയ ഉത്തരവില്‍ രാഷ്ടീയ പ്രേരിതമാണെന്നാണ് ജീവനക്കാരുടെ പരാതി. പ്രതിപക്ഷ യൂനിയനുകളിലുള്ള അസിസ്റ്റന്റ്‌സുമാരെ ജില്ലയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കാണ് നിയമനം നല്‍കിയിട്ടുള്ളത്. തൊട്ടടുത്ത ബ്രാഞ്ചുകളില്‍ ഒഴിവുണ്ടായിരിക്കെയാണ് ഇങ്ങിനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് ആക്ഷേപം.
നെന്മാറയിലുള്ളവരെ മണ്ണാര്‍ക്കാട്ടേക്കും കൊല്ലങ്കോട്ടുള്ളവരെ പട്ടാമ്പിയിലേക്കുമാണ് സ്ഥലംമാറ്റം. കെ.എസ്.എഫ്.ഇ ഓഫിസര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് കഴിഞ്ഞമാസം തന്നെ പുറപ്പെടുവിച്ചിരുന്നു. പ്രാദേശികമായി പരിചയമുള്ള അസിസ്റ്റന്റുമാരെ ജില്ലയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് സ്ഥലംമാറ്റം ചെയ്യുമ്പോഴുള്ള അസൗകര്യവും പ്രാദേശികമായ സ്വാധീനമില്ലായ്മയും ജീവനക്കാരുടെ കാര്യക്ഷമതയെയും കെ.എസ്.എഫ്.ഇയുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."