അതിവേഗ റെയില്‍പാത കാസര്‍കോട്‌വരെ നീട്ടിയാല്‍ അധികബാധ്യതയെന്ന് ഇ. ശ്രീധരന്‍
കാസര്‍കോട്: തിരുവനന്തപുരം-കണ്ണൂര്‍ മൊട്രോ റെയില്‍ അതിവേഗപാത കാസര്‍കോട് വരെ നീട്ടിയാല്‍ 14400 കോടിയുടെ അധികബാധ്യത വരുമെന്നു ഡല്‍ഹി മെട്രോ എം.ഡി ഇ ശ്രീധരന്റെ വെളിപ്പെടുത്തല്‍. റെയില്‍വേ അതിവേഗപാതയില്‍ കാസര്‍കോടിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കാംപയിന്‍ സംഘടിപ്പിക്കുന്ന കാസര്‍കോടിനൊരിടം ഫേസ്ബുക്ക് കൂട്ടായ്മ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടപ്പോഴാണ് ഡോ. ഇ ശ്രീധരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിച്ച് മംഗളൂരു വരെ പദ്ധതി നീട്ടിയാല്‍ മാത്രമേ അതിവേഗ പാത ഗുണമുണ്ടാകൂവെന്നാണ് ഇ.ശ്രീധരന്റ മറുപടി.
പദ്ധതി കാസര്‍കോട് വരെ നീട്ടണമെങ്കില്‍ 84 കിലോമീറ്റര്‍ നിര്‍മാണപ്രവൃത്തി നടത്തണം. ഇതിനായി 14400 കോടിയുടെ അധികബാധ്യത വേണ്ടിവരും. മംഗളൂരു വരെ നീട്ടിയാല്‍ ലാഭമുണ്ടാകുമെന്ന് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും സാധ്യതാപഠനത്തിനോടു പോലും കര്‍ണാടക സഹകരിച്ചില്ലെന്ന് ഇ.ശ്രീധരന്‍ പറയുന്നു. കേരള സര്‍ക്കാരിനു വേണ്ടി ഡെല്‍ഹി മെട്രോയാണ് സാധ്യതാപഠനം നടത്തിയത്. ഈ പഠനത്തിന് ചുക്കാന്‍പിടിച്ചത് ശ്രീധരനായിരുന്നു. അതിവേഗ പാത കണ്ണൂര്‍ വരെ മതിയെന്ന പഠന സര്‍വേ വന്നതോടെ പദ്ധതി വിവാദത്തിലായിരിക്കുകയാണ്. കനത്ത നഷ്ടം വരുമെന്നതിനാലാണ് കാസര്‍കോടിനെ ഒഴിവാക്കിയതെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്ന രീതിയിലാണ് ശ്രീധരന്റെ വെളിപ്പെടുത്തല്‍. സാധാരണ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറില്ലെന്നും താന്‍ ഇടപെട്ട വിഷയമായതിനാലാണ് പറയുന്നതെന്നും പറഞ്ഞാണ് ശ്രീധരന്‍ മറുപടി അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."