ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കരുത്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കോഴിക്കോട്: ഇന്ത്യയില്‍ ഓരോ മതവിശ്വാസിക്കും അവരുടെ മതാചാര പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കെ അതിനെതിരേ ഭരണത്തിലിരിക്കുന്നവര്‍ നിയമങ്ങള്‍ കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഓര്‍ക്കാട്ടേരി മുതുവടത്തൂരില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണ സംഗമം അഭിപ്രായപ്പെട്ടു. സമസ്ത കേന്ദ്രമുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹസൈനാര്‍ ഫൈസി സ്വാഗതം പറഞ്ഞു.
പുനത്തില്‍ ഇബ്രാഹിം ഹാജി, വളപ്പില്‍ അബ്ദുല്ല ഹാജി, ടി.വി.സി അബ്ദുസ്സമദ് ഫൈസി, ഇ.കെ അബ്ദുല്ല ഫൈസി, എ.ടി മുഹമ്മദ് മാസ്റ്റര്‍, എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, കെ. കുഞ്ഞായിന്‍ മുസ്‌ലിയാര്‍, സി. സ്വാലിഹ് അസ്ഹരി, കെ. ഫവാസ് ദാരിമി, എം.ടി.കെ ഇസ്മാഈല്‍ മാസ്റ്റര്‍, കെ. സൂപ്പി മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ദാരിമി, കെ. ഫൈസല്‍ സംസാരിച്ചു. അബ്ദുസ്സലാം ബാഖവി ഒഴുകൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജമാല്‍ മൗലവി നന്ദി പറഞ്ഞു. ഇന്നു സ്വാലിഹ് ബത്തേരി മുഖ്യപ്രഭാഷണം നടത്തും. കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷനാകും. സി.എച്ച് മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."