അധികൃതരുടെ നിസ്സംഗത കര്‍ഷകരെ ദുരിതത്തിലാക്കുന്നു
കേണിച്ചിറ: ജില്ലയിലെ ആദ്യത്തെ ബേബി ഡാമായ പൊന്നങ്കര അണ തകര്‍ച്ചയുടെ വക്കില്‍. 60 വര്‍ഷം മുന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ബേബി ഡാമാണ് നെല്‍കര്‍ഷകര്‍ക്ക് ഉപകരിക്കാതത്ത്.
അണയിലെ വെള്ളം കൃഷിക്കു പ്രയോജനപ്പെടുത്താനാകാതെ കൃഷിക്കാര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിസംഗത തുടരുകയാണ് അധികൃതര്‍.
പൂതാടി പഞ്ചായത്തിലെ ചെമ്പകപ്പറ്റ, പൊന്നങ്കര, വരദുര്‍, ചെറുകുന്ന്, കാവടം പ്രദേശങ്ങളിലെ എകദേശം 500 ഹെക്ടര്‍ നെല്‍വയലില്‍ ജലസേചനത്തിന് നിര്‍മിച്ചതാണ് ബേബി ഡാം.
2008ന് ശേഷം ഇറിഗേഷന്‍ വകുപ്പ് അണയില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഡാമിന്റെ ചീര്‍പ്പുകള്‍ നശിച്ചു. ഒരു വാല്‍വിന്റെ ഇരുമ്പ് ഷട്ടര്‍ തുരുമ്പുതിന്നു തുറക്കാനും അടയ്ക്കാനും കഴിയാത്ത അവസ്ഥയാണ്.
പൊന്നങ്കര പുഴയ്ക്ക് കുറുകെ പണിത ഡാം മണലൂറ്റുകാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രയോജനപ്പെടുന്നത്.
ഡാമില്‍നിന്നു വന്‍തോതിലാണ് മണല്‍ കടത്തുന്നത്. അരികുകള്‍ കെട്ടിസംരക്ഷിച്ച് പുതിയ ചീര്‍പ്പ് സ്ഥാപിച്ചാല്‍ വരുന്ന പുഞ്ചകൃഷിക്ക് അണയിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയും.
അറ്റകുറ്റപ്പണി നടത്തി അണ ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമില്ലെന്ന് വാര്‍ഡംഗം വി.ആര്‍ പുഷ്പ്പന്‍ പറഞ്ഞു.
ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."