പുത്തുമലയ്ക്ക് സമീപം 550 മില്ലി മീറ്റർ വരെ മഴപെയ്തു; അവിശ്വസീനയ പെയ്ത്തില്‍ ഞെട്ടി അധികൃതര്‍
കഴിഞ്ഞ രണ്ടു ദിവസമായി അതിതീവ്ര മഴയാണ് വയനാട്ടില്‍ ലഭിക്കുന്നത്. ഇതിനിടെ മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടാവുകയും ഏഴു പേര്‍ മരണപ്പെടുകയും ചെയ്തു. ഇനിയും അടിയില്‍ നിരവധി പേര്‍ പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അതിനിടെ, മഴ അതിതീവ്രമായി തന്നെ തുടരുന്നതാണ് വലിയ ദുരിതമുണ്ടാക്കുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ഏറെ ബാധിച്ചു. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പൂത്തുമലയ്ക്ക് സമീപം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കള്ളാടി റെയ്ന്‍ ഗേജ് സ്റ്റേഷനില്‍ ഇന്ന് രാവിലെ 550mm എന്ന അവിശ്വസനീയമായ മഴയാണ് രേഖപ്പെടുത്തിയത്. വയനാട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം 250 മുതല്‍ 300mm വരെ പേമാരി ലഭിച്ചിരിക്കുന്നു. എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തേണ്ട ഗുരുതരമായ സ്ഥിതിവിശേഷമുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
Read more at: മേപ്പാടി പുത്തുമലയില്‍ ഏഴു മൃതദേഹം കിട്ടി; രക്ഷാപ്രവര്‍ത്തനം ശക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."