HOME
DETAILS

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; ചെറു മരങ്ങള്‍ പോലും മുറിച്ച് വില്‍ക്കുന്നു

  
backup
October 14 2018 | 03:10 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-6

കല്‍പ്പറ്റ: വരള്‍ച്ചയും പ്രളയക്കെടുതിയും രോഗബാധയും മൂലം കാര്‍ഷിക വിളകള്‍ പൂര്‍ണമായി നശിച്ചതോടെ കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ മരങ്ങള്‍ മുറിച്ച് വില്‍ക്കുന്നു.
വായ്പ പാതിരിച്ചടവിനും നിത്യ ചെലവിനും പണം കണ്ടെത്തുന്നതിനുമായാണ് കൃഷിയിടങ്ങളിലെ ചെറുമരങ്ങള്‍ പോലും മുറിച്ച് വില്‍ക്കുന്നത്.
ബാങ്കുകളില്‍ നിന്നും മറ്റും വായപക്കുടിശിക മുടങ്ങിയതും മക്കളുടെ വിവാഹ ആവശ്യത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് മരങ്ങള്‍ മുറിച്ച് വില്‍ക്കാന്‍ കര്‍ഷകര്‍ തയാക്കുന്നത്.
കര്‍ഷകരുടെ പ്രതിസന്ധി ചൂഷണം ചെയ്ത് മര വ്യപാരികള്‍ മരങ്ങള്‍ വിലകുറച്ച് വാങ്ങുന്നതും വ്യാപകമായിരിക്കുകയാണ്. വനം വകുപ്പിന്റെയും മറ്റ് നിയമ തടസങ്ങളും, മരങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നന്നും പറഞ്ഞാണ് മര വ്യാപാരികള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ മര വ്യാപാരികള്‍ പറയുന്ന വിലയ്ക്ക് മരങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
ചീയമ്പത്തെ മരംമുറിയുമായി ബന്ധപ്പെട്ട് റേഞ്ചര്‍ ഉള്‍പ്പടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് മൂലം മരങ്ങള്‍ക്ക് പാസ് നല്‍കുന്നില്ലെന്ന കാരണവും പറഞ്ഞാണ് കര്‍ഷകരെ ചുഷണം ചെയ്യുന്നത്.
റബറിന്റെ കീടബാധയും പാല് കുറവും വിലയിടിവും മൂലം ടാപ്പിങ് തൊഴിലാളിയ്ക്ക് കൊടുക്കുന്ന കൂലി പോലും ലഭിക്കാതെ വന്നതോടെ കൃഷിയിടങ്ങളിലെ റബ്ബര്‍ മരങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുറിച്ച് വില്‍ക്കുന്ന കര്‍ഷകരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.
കുരുമുളക്, കാപ്പി, കമുക്, ഇഞ്ചി, വാഴ, തുടങ്ങിയ കൃഷികള്‍ കീടബാധയും പ്രളയത്തിലും നശിച്ചതോടെയാണ് കര്‍ഷകര്‍ ചെറു മരങ്ങള്‍പോലും മുറിച്ച് വില്‍ക്കേണ്ട അവസ്ഥയിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago