എല്ലാം തിരസ്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധം: സ്പീക്കര്‍
മലപ്പുറം: എല്ലാം തിരസ്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല പ്രവര്‍ത്തനവും പ്രചാരണവും ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ലെന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. സിവില്‍ സ്റ്റേഷനു സമീപം സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് നിര്‍മിച്ച ലൈബ്രറി കൗണ്‍സില്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.കെ കുഞ്ഞുലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടിയ മന്‍സിയയ്ക്കും മികച്ച എന്‍.സി.സി കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ ഗഫൂറിനും ജില്ലയിലെ മികച്ച വായനാശാലകള്‍ക്കും സ്പീക്കര്‍ ഉപഹാരങ്ങള്‍ നല്കി.
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്, സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്, കെ.പി രാമനുണ്ണി, ജില്ലാ കലക്ടര്‍ അമിത് മീണ, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ.കെ ബാലചന്ദ്രന്, നഗരസഭ ചെയര്‍ പേഴ്സണ്‍ സി.എച്ച് ജമീല, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കീഴാറ്റൂര്‍ അനിയന്, മലപ്പുറം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രമോദ്ദാസ് തുടങ്ങിയവര്‍ പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."