HOME
DETAILS
MAL
പകര്‍ച്ചവ്യാധികള്‍ കരുതിയിരിക്കണം: ഐ.എം.എ
backup
August 09 2019 | 20:08 PM
തിരുവനന്തപുരം: കേരളത്തിലുടനീളം ശക്തമായ മഴ നില്ക്കുന്നതിനാല് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) അറിയിച്ചു.
എലിപ്പനി, വയറിളക്ക രോഗങ്ങള്‍, വൈറല്‍ ഫീവര്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം പടര്‍ന്നുപിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, മലിനജല സമ്പര്‍ക്കം ഏല്ക്കാതെ സൂക്ഷിക്കുക. ഐ.എം.എ കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ 0471 2742266. വൈദ്യസഹായ സംബന്ധമായ കാര്യങ്ങള്‍ നേരിട്ട് വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."