സാമ്പത്തിക തട്ടിപ്പ്: മുന്‍ പരീക്ഷാ ബോര്‍ഡ് ചെയര്മാന് അറസ്റ്റില്‍
പാട്ന: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ബിഹാര്‍ സ്കൂള്‍ പരീക്ഷാ ബോര്‍ഡ് ചെയര്മാന് അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
ലാല്‍ കേശ്വര്‍ പ്രസാദ് സിങ്, മുന്‍ ജെ.ഡി.യു എം.എല്‍.എ കൂടിയായ ഭാര്യ ഉഷാ സിന്‍ഹ, ഇരുവരുടെയും പേഴ്സനല്‍ അസ്റ്റിസ്റ്റന്റുമാര്, വൈശാലിയിലെ ബിശൂന് റോയ് കോളജ് പ്രിന്‍സിപ്പല്‍ എന്നിവരടക്കം ആകെ 23 പേര്‍ക്കെതിരേയാണ് കേസ് ചുമത്തിയത്. ഇതില്‍ 21 പേര് ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ 10 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ.ഡി ഉടന്‍ കണ്ടുകെട്ടും. ലാല്‍ കേശ്വര്‍ പ്രസാദിന്റെ സ്വത്തുക്കള്‍ 2.5 കോടി രൂപ മതിക്കുമെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
കേസിലെ മുഖ്യകണ്ണിയായ ബിശൂന് റോയ് കോളജ് പ്രിന്‍സിപ്പല്‍ ബച്ചാ റായിക്കു കീഴിലുള്ള സ്കൂളും മറ്റും സ്വത്തുക്കളും ഇ.ഡി ജപ്തി ചെയ്യും. 15 ഏക്കര്‍ ഭൂമിയും ഒരു കോടി രൂപയുമുള്പ്പെടുന്നതാണ് ഇവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."