പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ച് പണം കവര്‍ന്നു
പെരുമ്പാവൂര്‍: വട്ടക്കാട്ടു പടിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പിച്ച് 25000 രൂപ കവര്‍ന്നു. പമ്പ് ജീവനക്കാരനായ പുല്ലുവഴി സ്വദേശി ആദിത്യന്‍ (25) ആണ് പരുക്കേറ്റത്.
ഇയാള്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ മുഖം മൂടിയുടെ മുകളില്‍ ഹെല്‍മറ്റ് ധരിച്ച് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലെത്തിയ രണ്ട് പേരാണ് ജീവനക്കാരനെ കത്തികൊണ്ട് ആക്രമിച്ച് പണം കവര്‍ന്നത്. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ആദിത്യന്റെ ചെവിയ്ക്കും കൈയ്ക്കും കുത്തേറ്റിട്ടുണ്ട്. ചെവിയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്.
രാത്രി 10.30 ഓടെയാണ് എ.എം റോഡിലെ പെട്രോള്‍ പമ്പില്‍ അക്രമണം നടന്നത്. തടയാന്‍ ചെന്നവരേയും ഭയപെടുത്തി പണം അടങ്ങിയ പേഴ്‌സുമായി സംഘം കടന്നു കളയുകയായിരുന്നു. ബൈക്കിന്റെ പിന്നില്‍ ഇരുന്ന അക്രമിയാണ് 2000 രൂപ കാണിച്ച് ജീവനക്കാരനോട് ചില്ലറ ആവശ്യപ്പെട്ടത്.
ജീവനക്കാരന്‍ ചില്ലറ നോട്ട് എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് കത്തിയെടുത്ത് കാട്ടി ബാഗില്‍ പി
ടിച്ചത്. ഇതാടെ ജീവനക്കാരനുമായി ബ്യാഗിന് പിടിവലിയായി. വീണ ജീവനക്കാരന്റെ കഴുത്തിന് കത്തിവീശിയെങ്കിലും ചെവിയിലാണ് കൊണ്ടത്. തുടര്‍ന്ന് മല്‍പ്പിടിത്തത്തിനിടയില്‍ കൈയ്ക്കും മുറിവേറ്റു. തുടര്‍ന്ന് രക്ഷപെട്ടവരെ പ്രാദേശവാസികള്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംഭവം നടന്നയുടന്‍ തന്നെ പെരുമ്പാവൂര്‍ പൊലിസെത്തി. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."